ഈ വര്‍ഷം കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം; എന്നാല്‍ പ്രളയം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

ഈ വര്‍ഷം കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം; എന്നാല്‍ പ്രളയം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം. അതേസമയം, കേരളത്തില്‍ കഴിഞ്ഞ കൊല്ലത്തെപോലെ പ്രളയത്തിന് സാധ്യതയുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഈ മാസം സംസ്ഥാനത്തെ താപനില ഉയര്‍ന്ന് നില്‍ക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

പ്രളയത്തിന് കാരണമായിരുന്ന എല്‍നിനോ എന്ന കാലാവസ്ഥാ വ്യതിയാനം എല്‍നിനോ പ്രതിഭാസം ഇത്തവണയും പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുര്‍ബലപ്പെടും. ഇതോടെ കേരളത്തിലുള്‍പ്പടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ വ്യക്തമാക്കി.

അതേസമയം, എല്‍നിനോ പ്രഭാവം കാരണം കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍, മെയ്മാസത്തോടെ കേരളത്തില്‍ ചൂട് കുറയുമെന്നും എം. രാജീവന്‍ പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് സഹായകമാകുന്ന വിധത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് ഭൗമ മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂണ്‍ ആദ്യവാദത്തോടെ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങും. മെയ് പകുതിയോടെ മണ്‍സൂണിന്റെ ആരംഭം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥാ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.



from mangalam.com http://bit.ly/2KDBJjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages