'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ്വ നന്മയാണ് ഈ മര്യാദ'; ആശുപത്രിയില്‍ സന്ദര്‍ശിച്ച നിര്‍മല സീതാരാമനെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ്വ നന്മയാണ് ഈ മര്യാദ'; ആശുപത്രിയില്‍ സന്ദര്‍ശിച്ച നിര്‍മല സീതാരാമനെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത്

തിരുവനന്തപുരം: തുലാഭാരത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രി തരൂരിനെ കാണാനെത്തിയത്. ഹൃദയത്തില്‍ തൊടുന്ന വാക്കുകളാണ് ഇതേ കുറിച്ച് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

'നിര്‍മല സീതാരാമന്റെ സാന്നിധ്യം തന്നെ ഏറെ സ്പര്‍ശിച്ചു. കേരളത്തിലെ അവരുടെ തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും ഇന്നു രാവിലെ അവര്‍ എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ്വ നന്മയാണ് ഈ മര്യാദ. അവരുടെ പെരുമാറ്റത്തെ ഒരു മാതൃകയായി കാണുന്നു.' തരൂര്‍ ട്വീറ്റ് ചെയ്തു.

വിഷു ദിനമായ ഇന്നലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തരൂര്‍ തുലാഭാരം നടത്തുമ്പോഴാണ് ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റത്. എട്ടു തുന്നലുകളാണ് തരൂരിന്റെ തലയിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് തരൂര്‍.

തരൂരിന്റെ ആരോഗ്യനില തിരക്കി തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ഫോണില്‍ സംസാരിച്ചിരുന്നു. ' തന്റെ എതിരാളിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ആരോഗ്യനില തിരക്കി വിളിച്ചിരുന്നു. തന്നെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോടും അദ്ദേഹം സംസാരിച്ചതായി അറിയിച്ചു. ധൈര്യം വിടരുതെന്ന് അദ്ദേഹം പറഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.



from mangalam.com http://bit.ly/2V1rl9C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages