ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബലാക്കോട്ട് ആക്രമണത്തിന്റെ ക്രെഡിറ്റ് എന്‍ഡിഎ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കലല്ല ഇതെന്നും ഭീകരതയെ കയറ്റി അയയ്ക്കുന്ന പാകിസ്താന് ഉചിതമായ മറുപടി നല്‍കിയത് നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും മോഡി ചോദിച്ചു.
നമ്മളെ അടിച്ച ശത്രുക്കളെ അവരുടെ വീട്ടില്‍ കയറിയാണ് തിരിച്ചടിച്ചതെന്നും അതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസും എടുത്തോട്ടെ എന്നും പറഞ്ഞു. ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പോലും ഭരണകക്ഷി അത് നേട്ടമായി ഉയര്‍ത്തിക്കാട്ടും. അങ്ങിനെയാണെങ്കില്‍ ഭീകരത കയറ്റിവിടുന്ന പാകിസ്താന് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അതും ഉയര്‍ത്തിക്കാട്ടണം. പുല്‍വാമ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ മറുപടി നല്‍കാതിരുന്നിരുന്നെങ്കില്‍ വിമര്‍ശകര്‍ എന്തു പറയുമായിരുന്നു. വിംഗ് കമാന്റര്‍ അഭിനന്ദന്‍ തിരിച്ചു വരാതിരുന്നാല്‍ പ്രതിപക്ഷം മിണ്ടാതിരിക്കുമായിരുന്നോ എന്നും ചോദിച്ചു.
ഭീകരതയ്‌ക്കെതിരായ നടപടികളില്‍ സൈന്യം പ്രകടിപ്പിച്ച ധീരതയില്‍ രാജ്യത്തിന് അഭിമാനിക്കാതിരിക്കാനാകില്ല. ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ഭീകരതയ്‌ക്കെതിരേ സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. രാജ്യം മുഴുവന്‍ കേന്ദ്ര ഭരണത്തിന് അനുകൂലമായ തരംഗം വീശുകയാണ്. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു, അതുകൊണ്ടാണ് താന്‍ ഭരണത്തില്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന് മോദി വിരുദ്ധതയല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
from mangalam.com http://bit.ly/2V0Zwhv
via IFTTT
No comments:
Post a Comment