വോട്ടെടുപ്പില്‍ പാര്‍ട്ടികളുടെ സംഭാവനകള്‍ക്കാണ് പ്രാധാന്യമെന്ന് സൂസപാക്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

വോട്ടെടുപ്പില്‍ പാര്‍ട്ടികളുടെ സംഭാവനകള്‍ക്കാണ് പ്രാധാന്യമെന്ന് സൂസപാക്യം

തിരുവനന്തപുരം: വോട്ടെടുപ്പിൽ പാർട്ടികളുടെ സംഭാവനകൾക്കാണ് പ്രാധാന്യമെന്ന് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. തിരഞ്ഞെടുപ്പ് ചിഹ്നത്തിനല്ല അതിന് പിന്നിലുള്ള യാഥാർഥ്യത്തിനാണ് പ്രാധാന്യമെന്നും ചിലർ സഭയെയും ക്രിസ്തുവിനെയും താറടിച്ചു കാണിക്കുന്നുവെന്നും സൂസപാക്യം പറഞ്ഞു. കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ലെന്നും സൂസപാക്യം തിരുവനന്തപുരത്ത് പറഞ്ഞു. കുരിശ് എന്ന അടയാളത്തിന് പിന്നിൽ ഒരു യാഥാർഥ്യമുണ്ട്. ചിലർ കുരിശിനെ വിവാദമാക്കാൻ ശ്രമിക്കുന്നു. നഗര മധ്യത്തിലൂടെ ക്രിസ്തുവിനെ അനുഗമിച്ച നാം നാല് ഭാഗത്തും വിവിധ പാർട്ടികളുടെ വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകൾ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മൾ പ്രധാന്യം നൽകുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാർട്ടിയുടെ സംഭാവനകളെ കുറിച്ചാണ്. സ്ഥാനാർഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ് ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്നതെന്നും സുസെപാക്യം പറഞ്ഞു. ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവുമായി സഭ മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുമ്പോൾ വിശ്വാസികൾ ആദർശശുദ്ധിയോടെ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണ് സഭയുടെ നയമെന്ന് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ സഭ ആരെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ല. നന്മയെ അനുകൂലിക്കുകയും തിന്മയെ അപലപിക്കുകയും ചെയ്യും. നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആരെയെങ്കിലും അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. എല്ലാവരും വോട്ടുചെയ്ത് ഉത്തരവാദിത്വം നിർവഹിക്കണമെന്നും സൂസപാക്യം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. Content Highlights:latin archdiocese arch bishop dr. soosa pakiam comment on good friday day


from mathrubhumi.latestnews.rssfeed http://bit.ly/2IFWLM9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages