കൊച്ചി: മംഗലാപുരത്തു നിന്നും കൊച്ചിയിൽ ചികിത്സക്കെത്തിച്ച കുഞ്ഞിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ്് ചെയ്തു. എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി നെടുങ്കണ്ടത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെതിരെ വർഗീയ പരാമർശം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. വർഗീയ പരാമർശമുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഫെയ്സ്ബുക്കിൽ പരാമർശങ്ങൾ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബിനിൽ കുടുങ്ങിയത്. ഐപിസി 153 എ, 505,295 തുടങ്ങി ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനിലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകനാണ് ബിനിൽ സോമസുന്ദരമെന്നാണ് വിവരം. Content Highlights:Man who Communally insulting 15 day old baby Arrested
from mathrubhumi.latestnews.rssfeed http://bit.ly/2GxXayV
via
IFTTT
No comments:
Post a Comment