തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുരുന്നുകളെ സംരക്ഷിക്കാൻ സർക്കാർ പോംവഴി തേടുന്നു. സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിൽ കർമപദ്ധതി തയ്യാറാക്കും. ഈമാസം 27-ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ സാമൂഹികനീതിവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞവർഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സർവേയനുസരിച്ച് 11,72,433 കുടുംബങ്ങളിലെ കുട്ടികൾ കുടുംബത്തിൽ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. 32,654 കുടുംബങ്ങളിൽ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണ്. 94,685 കുടുംബങ്ങളിൽ രക്ഷിതാക്കളിലാരെങ്കിലും മദ്യപരെന്നും കണ്ടെത്തി. സർവേയ്ക്കുശേഷം തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. അടുത്തിടെ ഇടുക്കിയിലും കഴിഞ്ഞദിവസം ആലുവയിലും സ്വന്തംവീട്ടിൽനിന്ന് കുട്ടികൾക്ക് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് കരുതൽനടപടികൾ ആലോചിക്കുന്നതെന്ന് സമൂഹികനീതി സ്പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ പറഞ്ഞു. സർവേയിൽ കണ്ടെത്തിയ കുടുംബങ്ങളുടെ വിവരങ്ങൾ പരിശോധിച്ചശേഷം കുട്ടികളുടെ വിവരം പഞ്ചായത്തുതല ജാഗ്രതാ സമിതികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർക്കും കൈമാറി നിരീക്ഷണം കർശനമാക്കും. കുടുംബങ്ങളുടെയോ കുട്ടികളുടെയോ വിവരം പരസ്യപ്പെടുത്തില്ല. ഇത്തരം വിദ്യാർഥികൾക്ക് പ്രത്യേക കരുതൽ നൽകാൻ സ്കൂളുകൾക്കും നിർദേശം നൽകും. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം അധ്യാപകർ നിരീക്ഷിച്ച് കൗൺസലിങ്ങും തുടർനടപടികളും സ്വീകരിക്കും. അധ്യാപകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകണമെന്ന് ഷഫീഖ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 2014-ൽ ഇടുക്കിയിൽ പത്തുവയസ്സുകാരനെ രക്ഷിതാക്കൾ ഉപദ്രവിച്ച സംഭവത്തെത്തുടർന്നാണ് സർക്കാർ ഷഫീഖ് കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് അങ്കണവാടിപ്രവർത്തകരെ ഉപയോഗിച്ച് ശിഥിലബന്ധങ്ങളുള്ള കുടുംബങ്ങളുടെ വിവരം ശേഖരിച്ചത്. Content Highlights:Children Are not safe in their Own Homes, Department ofSocial Justice
from mathrubhumi.latestnews.rssfeed http://bit.ly/2XnKZdn
via
IFTTT
No comments:
Post a Comment