മോദിയുടെ ബയോപിക് അല്ല, ഹാസ്യചിത്രമാണ് വേണ്ടതെന്ന് ഊര്‍മിള മതോണ്ട്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

മോദിയുടെ ബയോപിക് അല്ല, ഹാസ്യചിത്രമാണ് വേണ്ടതെന്ന് ഊര്‍മിള മതോണ്ട്കര്‍

ന്യൂഡൽഹി: രാജ്യത്തിന്റെ തലപ്പത്തിരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത പ്രധാനമന്ത്രി ബയോപിക് ചിത്രം ഇറക്കാൻ അർഹനല്ലെന്ന് കോൺഗ്രസ് സ്ഥാനാർഥിയും നടിയുമായ ഊർമിള മതോണ്ട്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഹാസ്യചിത്രമാണ് നിർമിച്ച് പുറത്തിറക്കേണ്ടതെന്നും അവർ പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത പ്രധാനമന്ത്രിയുടെ ജീവിത കഥ തമാശ തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി കാണുന്നതിന് ഇടയാക്കും. ഇതിനെക്കാൾ നല്ലത് അദ്ദേഹത്തിന്റെ പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ഒരു ഹാസ്യചിത്രം നിർമിക്കുന്നതായിരിക്കും- ഊർമിള മതോണ്ട്കർ പി.ടി.ഐ.യോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് ചലച്ചിത്രതാരമായ ഊർമിള കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോർത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായ ഗോപാൽ ഷെട്ടിക്കെതിരേയാണ് ഊർമിള ജനവിധി തേടുന്നത്. Content Highlights:Modi Biopic is a Joke, better to Make Comedy Film says Urmila Matondkar


from mathrubhumi.latestnews.rssfeed http://bit.ly/2Dlt7bA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages