ആ കുരുന്നുജീവനും പൊലിഞ്ഞു; ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ കുട്ടി മരണത്തിന് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ആ കുരുന്നുജീവനും പൊലിഞ്ഞു; ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ കുട്ടി മരണത്തിന് കീഴടങ്ങി

കൊച്ചി: അമ്മയുടെ മർദനത്തിൽ തലയ്ക്ക് മാരക പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതിനിടെയാണ് മരണംസംഭവിച്ചത്. കുട്ടിയെ മർദിച്ച സംഭവത്തിൽ മാതാവ് ജാർഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കുസൃതി കാട്ടിയതിന് അടുക്കളയിൽവെച്ച് മർദിച്ചുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതോടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് മസ്തിഷ്കത്തിൽ രക്തസ്രാവവുമായി കുട്ടിയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയിൽ വീണെന്നാണ് അച്ഛൻ ബംഗാൾ സ്വദേശി ഷാജിത് ഖാനും സുഹൃത്തും പറഞ്ഞത്. എന്നാൽ, നിലത്തുവീണാൽ ഇത്ര വലിയ പരിക്ക് പറ്റില്ലെന്ന് ഡോക്ടർമാർക്ക് നിശ്ചയമായിരുന്നു. കുട്ടിയുടെ ദേഹമാസകലം ചതവ് കണ്ടെത്തിയതിനു പുറമേ പിൻഭാഗത്ത് പൊള്ളലേറ്റ പാടുകൂടി കണ്ടതോടെ പോലീസിൽ അറിയിച്ചു. ബുധനാഴ്ച രാത്രിതന്നെ, കുട്ടിയുടെ മസ്തിഷ്കത്തിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യാൻ അടിയന്തര ശസ്ത്രക്രിയ നടത്തി. ആശുപത്രിയിലെത്തിയ ഏലൂർ പോലീസ് അച്ഛനെയും മറ്റൊരു സംഘം വീട്ടിലെത്തി കുട്ടിയുടെ അമ്മയെയും ചോദ്യംചെയ്തു. ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോൾ കുട്ടി സ്ളാബിൽനിന്ന് വീണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ, മറ്റ് പരിക്കുകൾ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവർ കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിന്നിലേറ്റ പൊള്ളൽ ഇവർ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പോലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളൂ. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാൾ ചെയ്തത്. ചോദ്യംചെയ്യലിൽ ഇയാൾ ഇതിൽ ഉറച്ചുനിന്നതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പോലീസ് നിഗമനം. ഇതോടെ പിന്നിൽ അമ്മതന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ഇവരെയും കൊണ്ട് സംഭവംനടന്ന വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ഏലൂർ സി.ഐ. എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അടുത്തിടെ തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിനിരയായി ബാലൻ മരിച്ച് ഏറെ താമസിയാതെയാണ് പുതിയ സംഭവം. Content Highlights:three year old boy brutally tortured by mother, dies on friday


from mathrubhumi.latestnews.rssfeed http://bit.ly/2vhWEON
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages