കല്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ അദ്ദേഹത്തിനായി വോട്ടഭ്യർഥിക്കാൻ സഹോദരിയും എ.ഐ.സി.സി. ജനറൽ സ്രെകട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും. ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റർ മാർഗം മാനന്തവാടിയിലെത്തും. ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന് വീട് സന്ദർശിക്കും. പിന്നീട് പുൽപ്പള്ളിയിലെ കർഷകസംഗമത്തിലും പങ്കെടുക്കും. ഇതിനുശേഷം അരീക്കോട്ടേക്ക് തിരിക്കും. ശനിയാഴ്ച രാത്രി വൈത്തിരിയിൽ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്ച രാവിലെ തിരികെ മടങ്ങും. എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നത്. സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ. സംഘടിപ്പിക്കുന്ന തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാംനബി ആസാദ് വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പ്രചാരണത്തിൽ പങ്കെടുന്നുക്കുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച വയനാട്ടിലെത്തും. Content Highlights:priyanka gandhi and smrithi irani coming for election campaign in wayanad
from mathrubhumi.latestnews.rssfeed http://bit.ly/2IuaLcD
via
IFTTT
No comments:
Post a Comment