ഇടുക്കി: ചിന്നക്കനാലിലെ മുപ്പതുകോടി വിലവരുന്ന സർക്കാർ ഭൂമി മുംബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനി കൈയടക്കിയ സംഭവത്തിൽ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഭൂമി തട്ടിപ്പിനെക്കുറിച്ചും ഇതിന് സഹായം ചെയ്ത ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധത്തെക്കുറിച്ചും മാതൃഭൂമി ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പാപ്പാത്തിച്ചോലയിൽ കുരിശിന്റെ മറവിൽ കൈയേറ്റം നടത്തി വിവാദത്തിലായ വെള്ളുക്കുന്നിൽ കുടുംബാംഗം ജിമ്മി സ്കറിയയാണ് ചിന്നക്കനാലിലെ 12 ഏക്കറോളം ഭൂമി മുംബൈ കമ്പനിക്ക് വിറ്റത്. കള്ളപ്പട്ടയമുപയോഗിച്ചാണ് ഭൂമി വിറ്റതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ മുംബൈ കമ്പനിയായ അപ്പോത്തിയോസിസ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഭൂമിയാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് കമ്പനിക്ക് അനുകൂലമായ വിധി വന്നത്. മുംബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് സർക്കാർ ഭൂമി നൽകി ഹൈക്കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഏക്കറുക്കണക്കിന് ഭൂമി സ്വകാര്യ വ്യക്തികൾക്ക് ലഭിച്ചതെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത് ശരിവെയ്ക്കുന്നവിധം ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. 2007-ൽ ഉടുമ്പൻചോല തഹസിൽദാർ ഉൾപ്പെടെയുള്ളവരാണ് ഭൂമി കൈമാറ്റത്തിന് വഴിവിട്ട സഹായങ്ങൾ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സർക്കാർ ഭൂമി നഷ്ടമാകാൻ കാരണമായത്. ഇതിനുള്ള തെളിവുകളും മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ പുറത്തുവിട്ടു. ഇതോടെയാണ് സർക്കാരിന് കോടികൾ വിലവരുന്ന ഭൂമി നഷ്ടപ്പെടാനിടയായ ചിന്നക്കനാൽ ഭൂമി തട്ടിപ്പുകേസിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. Content Highlights:mathrubhumi news investigation impact, revenue minister order to investigation on chinnakanal land scam
from mathrubhumi.latestnews.rssfeed http://bit.ly/2Xnh9FV
via
IFTTT
No comments:
Post a Comment