കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന എൽ ഡി എഫ് ആരോപണത്തിൽ വസ്തുതാപരമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കാസർകോട്, കണ്ണൂർ ജില്ലാ കളക്ടർമാർക്ക് തിങ്കളാഴ്ച തന്നെ നിർദേശം നൽകിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചിരുന്നു. തുടർന്ന് ഡി ജി പി ലോക്നാഥ് ബെഹ്റയോട് വിശദീകരണം തേടിയിരുന്നു. അതിനു മറുപടി ലഭിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെന്ന് കണ്ടെത്താനായില്ല മീണ പറഞ്ഞു. കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ നേതാക്കൾ പരാതി ഉയർത്തുന്ന പശ്ചാത്തലത്തിൽ അവ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എല്ലാ ജില്ലാ കളക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights: bogus voting, chief electoral officer teekaram meena, loksabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2J1wOa0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages