ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: വിദേശ പൗരത്വം സംബന്ധിച്ച പരാതിയിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്. പൗരത്വം സംബന്ധിച്ച്ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് നടപടി. വിദേശ പൗരത്വവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസ്. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നത്. ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പകുതി പിന്നിട്ടപ്പോഴാണ് ഇത്തരമൊരു നോട്ടീസ് നൽകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. വയനാട്ടിൽ നിന്നും ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ്. 2003 ൽ ബാക്ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരിൽ യു.കെയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ പറയുന്നു. അതിന്റെ ആന്വൽ റിപ്പോർട്ടിൽ താൻബ്രിട്ടീഷ് പൗരനാണെന്ന്രാഹുൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ വിഷയത്തിൽ സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. Content highlights :Home Ministry directed Rahul Gandhi to explain "factual position" after a complaint on his citizens


from mathrubhumi.latestnews.rssfeed http://bit.ly/2LgfoJw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages