ന്യൂഡൽഹി: വാഡിയ ഗ്രൂപ്പ് ഉടമയും കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയ്ക്ക് ജപ്പാൻ കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കൈവശം വെച്ച കേസിലാണ് നെസ്സ് വാഡിയയെ ശിക്ഷിച്ചത്. ജാപ്പനീസ് ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ മാർച്ചിൽ നെസ്സ് വാഡിയ അറസ്റ്റിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കൈയ്യിൽനിന്ന് 25 ഗ്രാം മയക്കുമരുന്ന്കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ഉപയോഗത്തിനായാണ് താൻ മയക്കുമരുന്ന്കൈവശം വെച്ചതെന്ന് അദ്ദേഹം അധികൃതരോട് സമ്മതിച്ചിരുന്നു. കോടതി നടപടികൾക്ക് മുന്നോടിയായി ഏറെ ദിവസങ്ങൾ നെസ്സ് വാഡിയ പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ജപ്പാനിൽ കർക്കശനിയമങ്ങളാണ് നിലനിൽക്കുന്നത്. Content Highlights:Ness Wadia, Two-Year Jail Term, Japan, Drug case
from mathrubhumi.latestnews.rssfeed http://bit.ly/2IP9k8Q
via
IFTTT
No comments:
Post a Comment