ഗംഭീറിനെതിരേ പരാതിക്ക് ആംആദ്മിക്ക് ബിജെപിയുടെ 'ആപ്പ്’ ; കെജ്‌രിവാളിന്റെ ഭാര്യയ്‌ക്കെതിരേ മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ഗംഭീറിനെതിരേ പരാതിക്ക് ആംആദ്മിക്ക് ബിജെപിയുടെ 'ആപ്പ്’ ; കെജ്‌രിവാളിന്റെ ഭാര്യയ്‌ക്കെതിരേ മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് ആരോപണം

ന്യൂഡല്‍ഹി: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരേ പരാതി നല്‍കിയ ആംആദ്മിപാര്‍ട്ടിക്ക് ആപ്പടിച്ച് ബിജെപി. ആരോപണം ഉന്നയിച്ച എഎപിയുടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയ്‌ക്കെതിരേ ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്ന പരാതിയുമായി ബിജെപി രംഗത്തെത്തി. കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളിനെതിരേ ടി ഹസാരി കോടതിയില്‍ ബിജെപി നേതാവ് ഹരീഷ് ഖുരാനയാണ് പരാതി സമര്‍പ്പിച്ചത്. സുനിതയുടെ പേരില്‍ മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നാണ് ബിജെപിയുടെ പരാതി.

ഉത്തര്‍പ്രദേശിലെ സാഹിബാബാദ്, ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് എന്നീ സ്ഥലങ്ങളിലെ താമസക്കാരി എന്നതിന് പുറമേ കൊല്‍ക്കത്ത സ്വദേശി എന്ന നിലയില്‍ മൂന്നാമതൊരു കാര്‍ഡ് കൂടി സുനിത റജിസ്റ്റര്‍ ചെയ്തിരുന്നതായി ഖുരാന ആരോപിക്കുന്നു. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുമ്പ് ആദ്യം സ്വന്തം നേരെ വിരല്‍ ചൂണ്ടാന്‍ ഖുരാന കെജ്‌രിവാളിനോട് ട്വീറ്റ് ചെയ്തു. അതേസമയം സുനിത ഗൗതം ഗംഭീറിനെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലെന്നായിരുന്നു ഇതിന് എഎപിയുടെ മറുപടി. ബിജെപി ഇത് ഗൗരവമായി എടുക്കുന്നെങ്കില്‍ രണ്ടു പേരെയും തുല്യമായി കരുതണമെന്നും 2019 തെരഞ്ഞെടുപ്പില്‍ നിന്നും രണ്ടുപോര്‍ക്കും അയോഗ്യത കല്‍പ്പിക്കണമെന്നും പറഞ്ഞു.

അതേസമയം 2013 ലും സമാന ഗതിയിലുള്ള ആരോപണം എഎപിയ്ക്ക് എതിരേ ബിജെപി ഉയര്‍ത്തിയിരുന്നു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അരവിന്ദ് കെജ്‌രിവാളിന് മൂന്ന് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഖുരാന രംഗത്ത് വന്നത്. യുപിയിലെ സാഹിബാബാദ്, ഡല്‍ഹിയിലെ ഹനുമാന്‍ റോഡ്, സീമാപുരി എന്നിവിടങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു പരാതി നല്‍കിയത്. കെജ്‌രിവാള്‍ ഇതിന് മറുപടി പറയണമെന്നും അന്ന് ഖുരാന ആവശ്യപ്പെട്ടിരുന്നു. നേരത്തേ കിഴക്കന്‍ ഡല്‍ഹിയിലെ വോട്ടര്‍പട്ടികയില്‍ ഗൗതംഗംഭീറിന്റെ പേര് രണ്ടു തവണ ഉണ്ടെന്ന് കാണിച്ച് എഎപി ടിസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയിരുന്നു.



from mangalam.com http://bit.ly/2IQ5uMM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages