ചാനല്‍ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് ബിജെപി നേതാവിനെ വെള്ളംതളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ചാനല്‍ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് ബിജെപി നേതാവിനെ വെള്ളംതളിച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കെ രാഷ്ട്രീയ നേതാക്കൾ തമ്മിൽ പരസ്പരം കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു തത്സമയ ടി.വി.ചർച്ചയിൽ കാര്യങ്ങൾ കുറച്ച് കൈവിട്ടുപോയി. ന്യൂസ് 24 എന്ന ഒരു ഹിന്ദി ചാനൽ ചർച്ചക്കിടെയാണ് സംഭവം. കോൺഗ്രസ് വക്താവ് അലോക് ശർമ്മ തന്റെ മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് ബിജെപി നേതാവ് കെ.കെ.ശർമ്മക്ക് നേരെ എറിയുകയായിരുന്നു. ചൂടേറിയ വാഗ്വാദത്തിനൊടുവിൽ ബിജെപി നേതാവ് അലോക് വർമയെ രാജ്യദ്രോഹി എന്ന് ആവർത്തിച്ച് വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തുടർന്ന് മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് കെ.കെ.ശർമ്മക്ക് നേരെ എടുത്തെറിയുകയായിരുന്നു. എന്നാൽ വെള്ളം ചെന്ന് വീണത് അവതാരകന്റ മേലും. തുടർന്ന് അവതാരകൻ തന്റെ വസ്ത്രം മാറ്റി വന്ന ശേഷം ചർച്ച തുടർന്നു. ഇതിന് ശേഷം ബിജെപി കോൺഗ്രസ് വക്താക്കൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പരസ്പരം തർക്കിച്ചത്. Content Highlights:Cong Leader Throws Water at BJP Counterpart, Anchor on Live TV After Being Called Traitor


from mathrubhumi.latestnews.rssfeed http://bit.ly/2uNJUiX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages