ഭൂഗർഭജലം ആറുമീറ്റർ താഴ്‌ന്നു, ആശങ്കയോടെ കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ഭൂഗർഭജലം ആറുമീറ്റർ താഴ്‌ന്നു, ആശങ്കയോടെ കേരളം

ആലപ്പുഴ: പ്രളയത്തിനുപിന്നാലെ സംസ്ഥാനം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാകുമോയെന്ന് ആശങ്ക. സംസ്ഥാന ഭൂജലവകുപ്പ് ഏതാനും ദിവസങ്ങൾക്കുമുമ്പ് പൂർത്തിയാക്കിയ ഭൂഗർഭജല സാന്നിധ്യ റിപ്പോർട്ടിലാണ് അപായമുന്നറിയിപ്പ്. സംസ്ഥാനത്ത് ഭൂഗർഭജലം രണ്ടുമുതൽ ആറുമീറ്റർവരെ താഴ്ന്നുവെന്നാണ് കണ്ടെത്തൽ. ആദ്യമായാണ് ഇത്തരത്തിൽ ഭൂഗർഭജലം താഴുന്നത്.തൃശ്ശൂർ ജില്ലയിലെ വരവൂർ, ആർത്താറ്റ്, എളനാട്, വടക്കേത്തറ എന്നിവിടങ്ങളിലാണ് ആറുമീറ്റർ വരെ ഭൂഗർഭജലം താഴ്ന്നതായി കണ്ടെത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തെ കിണറുകളിലുണ്ടായ ഭൂഗർഭജല വ്യതിയാനവും പഠനവിധേയമാക്കി. ഇക്കൊല്ലമാണ് ജലനിരപ്പ് വലിയ താഴ്ചയിലേക്ക് പോയത്. തൃശ്ശൂരിലെ 80 ശതമാനം കിണറുകളിലും ഭൂഗർഭജലം കുറഞ്ഞുവരുന്നു. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഭൂജലവകുപ്പിന്റെ നിരീക്ഷണത്തിലുള്ള 78 ശതമാനം കിണറുകളിലും 54 ശതമാനം സാധാരണ കിണറുകളിലും ഭൂഗർഭജലം ഗണ്യമായി കുറഞ്ഞു. കൊല്ലം, കോട്ടയം, വയനാട്, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം എന്നീക്രമത്തിലാണ് ഭൂഗർഭജല പ്രതിസന്ധി ഉയർന്ന് കാണുന്നത്. 14 ജില്ലകളിലുമായി 756 കിണറുകളെയാണ് പഠനവിധേയമാക്കിയത്.ഇതിൽ 340 കിണറുകൾ തുടർച്ചയായി നിരീക്ഷിക്കപ്പെട്ടവയാണ്. കടുത്തചൂടും വേനൽമഴയിലെ കുറവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഭൂഗർഭജലക്കുറവിന് കാരണമായി. മണ്ണെടുപ്പും തണ്ണീർത്തടങ്ങളുടെ കുറവും ബാധിച്ചു.2016-ൽ വയനാട്ടിലെ മാനന്തവാടിയിലും അഞ്ചുകുന്നിലും കാസർകോട്ടെ കൊളത്തുരിലുമാണ് കേരളത്തിൽ ആദ്യമായി ഭൂഗർഭജലം മൂന്നു മീറ്റർ വരെ താഴ്ന്നത്. 2017-ലും ഇത് മൂന്നു മീറ്ററായി തുടർന്നു. കഴിഞവർഷം കേന്ദ്ര ഭൂജലവകുപ്പ് 14 ജില്ലകളിലെ 1334 കിണറുകളിൽ നടത്തിയ പഠനത്തിൽ ചില ജില്ലകളിൽ മൂന്നര മുതൽ നാലുമീറ്റർവരെ ഭൂഗർഭജലം താഴ്ന്നതായി കണ്ടെത്തി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായിരുന്നു ഇത്.കേരളത്തിൽ 80 ശതമാനം ഗ്രാമവാസികളും 50 ശതമാനം നഗരവാസികളും കുടിവെള്ളത്തിന് ഭൂഗർഭ ജലത്തെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ കടുത്ത വരൾച്ച ഉണ്ടാവാം ആറുമീറ്റർവരെ ഭൂഗർഭജലം താഴ്ന്ന തൃശ്ശൂരിലും പരിസരത്തും പ്രത്യേക ശ്രദ്ധവേണം. കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മുഴുവൻ പ്രദേശങ്ങളും വയനാട്ടിലെ തിരുനെല്ലി, മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂത്താടി, നെന്മേനി, നൂൽപ്പുഴ, മേപ്പാടി എന്നീ പ്രദേശങ്ങൾ കട്ടപ്പന, നെടുങ്കണ്ടം, അഴുത, തൊടുപുഴ, എളംദേശം, ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, കോതമംഗലം, കൂത്താട്ടുകുളം, പാമ്പാക്കുട, മൂവാറ്റുപുഴ, പത്തനംതിട്ട, റാന്നി, കോയിപ്പുറം, മാവേലിക്കര, കറ്റാനം, രാമങ്കരി, നങ്ങ്യാർകുളങ്ങര, മുളക്കുഴ, കാർത്തികപ്പള്ളി, മുഖത്തല, കൊട്ടാരക്കര, ചടയമംഗലം, ചിറ്റുമല ബ്ലോക്കുകൾ. കരുനാഗപ്പള്ളി നഗരസഭ Content Highlights: groundwater,Kerala,water crisis


from mathrubhumi.latestnews.rssfeed http://bit.ly/2OX9tXV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages