തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തിരുവനന്തപുരം വക്കം സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിലുള്ള ഒരാളെ അറസ്റ്റ് ചെയ്തു. സന്തോഷ് കുമാര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. തുടര്‍ന്ന് സന്തോഷ് കുമാര്‍ സമീപത്ത് കിടന്നിരുന്ന ഇഷ്ടിക എടുത്ത് ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിനുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ പറ്റിയില്ല. ഇരുവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറയുന്നു. ഇതോടെ തലസ്ഥാന നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.
from mangalam.com http://bit.ly/2OYbfbu
via IFTTT
No comments:
Post a Comment