ലഖ്നൗ: രാഹുൽ ഗാന്ധി അമേഠിയിൽ സമർപ്പിച്ച നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചു. എതിർ സ്ഥാനാർഥി തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിർദേശ പത്രികയ്ക്കെതിരായ പരാതി റിട്ടേണിങ് ഓഫീസർ തള്ളി. രാഹുൽഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരപിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രസ്ഥാനാർഥി ധ്രുവ് ലാൽ പരാതി നൽകിയിരുന്നത്. ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിച്ചത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപുറമേ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. Content Highlights:Rahul Gandhis nomination accepted, amethi, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Uzpx3b
via
IFTTT
No comments:
Post a Comment