സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന് കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന് കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തു

ഗാസിയാബാദ്: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന ശേഷം കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്തിട്ടു. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം. ഭാര്യയേയും മക്കളേയും കൊന്ന് കുറ്റസമ്മത മൊഴി വീഡിയോയായി പോസ്റ്റ് ചെയ്ത സുമിത് കുമാര്‍ താന്‍ സ്വയം മരിക്കാന്‍ പൊട്ടാസ്യം സൈനൈഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. സുമിത്തിന്റെ വീഡിയോ സന്ദേശം കണ്ട സഹോദരി ഇക്കാര്യം ഇയാളുടെ ഭാര്യാ സഹോദരനെ അറിയിക്കുകയായിരുന്നു.

സഹോദരി അറിയിച്ചത് പ്രകാരം ഭാര്യാ സഹോദരനായ പങ്കജ് സിംഗ് സുമിത് കുമാറിന്റെ ഫ്‌ളാറ്റില്‍ എത്തിയെങ്കിലും വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ സുമിത്തിന്റെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സുമിത് കുമാറിന്റെ ഭാര്യ അന്‍ഷു ബാല (32), അഞ്ച് വയസുള്ള മകന്‍ പ്രത്‌മേഷ്, ഇരട്ടകളായ ആരവ്, ആകൃതി. ഇരുവരും നാല് വയസ്, എന്നിവരാണ് മരിച്ചത്.

അന്‍ഷു ബാല പ്ലേ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. സുമിത് കുമാര്‍ കഴിഞ്ഞ ഡിസംബറില്‍ ജോലി ഉപേക്ഷിച്ചു. 2011ലാണ് ഇരുവരും വിവാഹിതരായത്. ജോലി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സുമിത് കുമാര്‍. ഇതാണ് ഭാര്യയേയും മക്കളേയും കൊല്ലാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് ഇയാള്‍ കുറ്റസമ്മത വീഡിയോയില്‍ പറയുന്നുണ്ട്.

സുമിത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഗുഡ്ഗാവിലും നോയിഡയിലുമായി ചില സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നുവെങ്കിലും ഡിസംബറോടെ രാജിവച്ചു. രണ്ട് മാസം സഹോദരനൊപ്പം ബംഗളുരുവില്‍ കഴിഞ്ഞ സുമിത് ഹോളിയോട് അനുബന്ധിച്ചാണ് ഗാസിയാബാദില്‍ മടങ്ങി എത്തിയത്. സുമിത് ജോലി ഉപേക്ഷിച്ചുവെന്ന് അടുത്തിടെ മാത്രമാണ് മറ്റ് കുടുംബാംഗങ്ങള്‍ അറിഞ്ഞത്.



from mangalam.com http://bit.ly/2veg7Qr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages