ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

കാസർകോട്: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയുമെന്ന് സൂചന. കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിയായ റഫീനയാണ് കൊളംബോയിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബായിൽ താമസിക്കുന്ന ഇവർ കൊളമ്പോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയിൽ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങൾക്കുമെല്ലാം കൊളമ്പോയിൽ ബിസിനസുണ്ട്. കൊളമ്പോയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു ഇവർ. കൊളമ്പോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിൽ സ്ഫോടനത്തിൽ 35 വിദേശികളടക്കം 156 പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. content highlights:Suicide bombing, Sri Lanka,


from mathrubhumi.latestnews.rssfeed http://bit.ly/2GATr3D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages