പാകിസ്താനോ ചൈനയോ റൊട്ടിനീട്ടിയാല്‍ വാലാട്ടിപോകുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍- ഗണ്‍പത് വാസവ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

പാകിസ്താനോ ചൈനയോ റൊട്ടിനീട്ടിയാല്‍ വാലാട്ടിപോകുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍- ഗണ്‍പത് വാസവ

ന്യൂഡൽഹി:തനിക്ക് റൊട്ടി നൽകുന്ന ആർക്കുമുന്നിലും വാലാട്ടി നിൽക്കുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന വിവാദ പ്രസ്താവനയുമായിഗുജറാത്ത് മന്ത്രി ഗൺപത് വാസവ. പാകിസ്താൻ റൊട്ടിനീട്ടിയാൽ അങ്ങോട്ടേക്കും ചൈന റൊട്ടി നീട്ടിയാൽ അങ്ങോട്ടേക്കും വാലാട്ടി പോകുന്ന പട്ടിക്കുട്ടിയാണ് രാഹുൽഗാന്ധിയെന്നായിരുന്നു വാസവയുടെ പ്രസ്താവന. ഗുജറാത്തിലെ പട്ടികവികസന വകുപ്പ് മന്ത്രിയായ വാസവ ബി.ജെ.പി.യുടെതിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽഗാന്ധിക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. "പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുന്നത് കണ്ടാൽ ഗുജറാത്തിലെ ഗിർ വനത്തിലെ ഒരു സിംഹത്തെപ്പോലെയാണ് തോന്നുക. എന്നാൽ രാഹുൽഗാന്ധി വാലാട്ടി നിൽക്കുന്ന ഒരു പട്ടിക്കുട്ടിയാണ്. ആരാണോ റൊട്ടി നൽകുന്നത് അവർക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പട്ടിക്കുട്ടി.പാകിസ്താൻ റൊട്ടിനീട്ടിയാൽ അങ്ങോട്ടേക്കും ചൈന റൊട്ടി നീട്ടിയാൽ അങ്ങോട്ടേക്കും വാലാട്ടി പോകുന്ന ഒരു പട്ടിക്കുട്ടിയാണ് അദ്ദേഹം." വാസവ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ പറയുന്നത് രാഹുൽഗാന്ധി ശിവന്റെ അവതാരമാണെന്നാണ്. ലോകത്തെ ജനങ്ങളെ രക്ഷിക്കാനായി അദ്ദേഹം വിഷം കഴിച്ചിരുന്നു. അങ്ങനെയെങ്കിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽഗാന്ധിയെ 500 ഗ്രാം വിഷം കുടിപ്പിക്കാമോയെന്നും എന്നിട്ടും അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ വാദം വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Gujarat BJP minister calls Rahul Gandhi puppy


from mathrubhumi.latestnews.rssfeed http://bit.ly/2ve0vMX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages