ഭോപ്പാല്‍: ഹേമന്ദ് കര്‍ക്കറെയെക്കുറിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പുതിയ വിവാദവുമായി വീണ്ടും രംഗത്ത്. ബാബറി മസ്ജിദ് പൊളിക്കുന്ന ജോലികളില്‍ പങ്കാളിയായതില്‍ അഭിമാനം കൊള്ളുന്നുവെന്നാണ് വിവാദനായികയുടെ പുതിയ പ്രസ്താവന. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേതാവിന് നോട്ടീസയച്ചു.
ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരിയാണ് നോട്ടീസ് അയച്ചത്. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണെന്നും പ്രജ്ഞ പറഞ്ഞു. താന്‍ ഇനിയും അയോധ്യയില്‍ പോകുമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കുമെന്നും പറഞ്ഞു. ഇക്കാര്യം ചെയ്യുന്നതില്‍ ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
നേരത്തെ, മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായ പ്രജ്ഞയുടെ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന് ഐപിഎസ് അസോസിയേഷന്‍ അവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും കമ്മീഷന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മാലേഗാവ് സ്ഫോടന കേസില്‍ ശപിച്ചത് കൊണ്ടാണ് ഹേമന്ത് കര്‍ക്കറെ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സാധ്വി പറഞ്ഞത്. ഇത് പിന്നീട് വിവാദമാകുകയും ബിജെപി തള്ളുകയും ചെയ്തതോടെ സാധ്വി മാപ്പു പറയുകയും ചെയ്തു.
അതേസമയം സാധ്വിയെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നു. ഹിന്ദു കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് ഇതെന്നാണ് മോഡി പറഞ്ഞത്. സംഝോത എക്സപ്രസ് സ്ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്കാരത്തെ നിങ്ങള്‍; തീവ്രവാദികള്‍എന്ന് വിളിച്ചില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം.
from mangalam.com http://bit.ly/2Pixgle
via IFTTT
No comments:
Post a Comment