ശ്രീലങ്കയില്‍ മരിച്ചവരില്‍ മലയാളിയും ; ബന്ധുക്കളെ കാണാന്‍ കൊളംബോയില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിനി കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ശ്രീലങ്കയില്‍ മരിച്ചവരില്‍ മലയാളിയും ; ബന്ധുക്കളെ കാണാന്‍ കൊളംബോയില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിനി കൊല്ലപ്പെട്ടു

തിരുവനന്തപുരം: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മരണമടഞ്ഞവരില്‍ മലയാളിയും. കാസര്‍ഗോഡ് മെഗ്രാല്‍ പൂത്തൂര്‍ സ്വദേശിനി പി എസ് റസീനയാണ് മരണമടഞ്ഞത്. ശ്രീലങ്കയിലെ ബന്ധുക്കളെ കാണാന്‍ കൊളംബോയില്‍ എത്തിയ റസീന സ്‌ഫോടനത്തില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി നടന്ന ആറ് സ്‌ഫോടനങ്ങളില്‍ 160 പേര്‍ മരണമടയുകയും 400 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ രണ്ടു സ്‌ഫോടനങ്ങള്‍ കൂടി നടന്നതായും ഏഴാമത്തെ സ്‌ഫോടനം കൊളംബോയിലെ ഒരു ഹോട്ടലിലും എട്ടാമത്തേത് ദമാത്താഗോഡയിലും ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹോട്ടലിലെ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫോട്ടോകളും റിപ്പോര്‍ട്ടുകളും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ അധികൃതര്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ട് 6.00 മുതല്‍ പുലര്‍ച്ചെ 6.00 മണി വരെയാണ് നിരോധനാജ്ഞ. കൊല്ലപ്പെട്ടവരില്‍ 35 വിദേശികളുണ്ട്. രാവിലെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി സ്‌ഫോടനങ്ങള്‍ നടന്ന ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് രണ്ടു സ്‌ഫോടനങ്ങള്‍ കൂടിയുണ്ടായത്. ശരീരാവശിഷ്ടങ്ങളും തെറിച്ചു വീണ തലകളും ഹോട്ടലിന് സമീപം കണ്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോയിലെ ദേശീയോദ്യാനത്തിന് സമീപത്തെ ഹോട്ടലിലാണ് അവസാന സ്‌ഫോടനം ഉണ്ടായത്.



from mangalam.com http://bit.ly/2VfGOmA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages