ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നിന്ന് രാധിക രക്ഷപ്പെട്ടത് തലനാരിഴക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നിന്ന് രാധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഇസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിൽ നിന്ന് തലനാരിഴക്കാണെന്ന് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാർ. കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ശ്രീലങ്ക സന്ദർശിക്കാൻ പോയ രാധിക താമസിച്ചിരുന്നത് സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു. താൻ ഹോട്ടലിൽ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെഅപലപിക്കുന്നുവെന്നും രാധിക കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ആക്രമണം നടന്ന ഹോട്ടൽ സിന്നമൺ ഗ്രാൻഡ് സ്ഥിതി ചെയ്യുന്നത്. 35 വിദേശികളടക്കം നൂറ്റിയൻപതോളം പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. Content Highlights:Actress radhika sarathkumar narrow escape from Sri Lanka blast bomb explosion


from mathrubhumi.latestnews.rssfeed http://bit.ly/2UMWi20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages