തിരുവനന്തപുരം: രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസില്‍ എഫ്ഐആര്‍ സമര്‍പ്പിചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ് ഐ ആര്‍ പറയുന്നു.
വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ്തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. പിണറായി സര്‍ക്കാരിന്റെ ഉറ്റ മിത്രമായിരുന്ന ജേക്കബ് തോമസ് ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ പിടിമുറുക്കിയതോടെ ഇടത് സർക്കാരിന് അനഭിമതനായത്.
ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. അനുവാദമില്ലാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിനാണ് രണ്ടാമത്തെ സസ്പെൻഷന്‍. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നും.
കഴിഞ്ഞ വർഷം ഡിസംബർ 20 -നായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്പെൻഷൻ. ഉത്തരവും അതിനുളള കാരണങ്ങളും സമയബന്ധമായി അറിയാക്കാത്തത് കൊണ്ട് ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകം 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'ന്റെ പേരില്‍ വീണ്ടും സസ്പെന്‍ഷന് ഇരയായി.
from mangalam.com http://bit.ly/2UPdqU1
via IFTTT
No comments:
Post a Comment