സ്മൃതി ഇറാനിയുടെ ആ ബിരുദം ഇനി നെഹ്‌റു എങ്ങാനു എടുത്തോ...? ; ട്രോളിക്കൊന്ന് ഷാഫി പറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

സ്മൃതി ഇറാനിയുടെ ആ ബിരുദം ഇനി നെഹ്‌റു എങ്ങാനു എടുത്തോ...? ; ട്രോളിക്കൊന്ന് ഷാഫി പറമ്പില്‍

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയെന്ന് സ്മൃതി ഇറാനി അവകാശപ്പെടുന്ന 2014 ലെ വാര്‍ത്തയും തനിക്ക ബിരുദമില്ലെന്ന് സമ്മതിക്കുന്ന 2014 ലെ വാര്‍ത്തയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ ട്രോളുമായി എത്തിയിരിക്കുന്നത്.

''ഡേയ്... മന്ത്രി ആയിരുന്നടെയ് മന്ത്രി...
തിരക്കിന്നിടയില്‍ എവിടേലും വെച്ച് കളഞ്ഞ് പോയതാവും... അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ ?
ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ...'' എന്നാണ് ഷാഫിയുടെ പോസ്റ്റ്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രികയിലെ സത്യവാങ്മൂലത്തില്‍ തനിക്കു ബിരുദമുണ്ടെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, സ്മൃതി ഇറാനി പക്ഷെ തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി പിന്നീട് രാജ്യസഭ വഴി പാര്‍ലമെന്റിലെത്തുകയും മന്ത്രിസ്ഥാനം നേടുകയും ചെയ്തിരുന്നു.
അതേസമയം, ഇപ്പോള്‍ തനിക്ക് ബിരുദമില്ല എന്നാണ് സ്മൃതി ഇറാനി പറയുന്നത്. അമേഠിയില്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്മൃതി ഇറാനി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.



from mangalam.com http://bit.ly/2Kw60kI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages