സ്വന്തം റാലിക്ക് നേരെ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് കല്ലേറ് നടത്തുന്നു ; മാണ്ഡ്യ പിടിക്കാന്‍ സുമലത സിനിമാക്കഥ എഴുതുന്നെന്ന് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

സ്വന്തം റാലിക്ക് നേരെ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് കല്ലേറ് നടത്തുന്നു ; മാണ്ഡ്യ പിടിക്കാന്‍ സുമലത സിനിമാക്കഥ എഴുതുന്നെന്ന് കുമാരസ്വാമി

മാണ്ഡ്യ: സ്വന്തം പ്രചരണ പരിപാടികളുടെ ഒടുവില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ടു റാലിക്ക് നേരെ കല്ലേറ് നടത്തി സുമലത മാണ്ഡ്യയില്‍ സിനിമാക്കഥ രചിക്കുകയാണെന്ന് ആക്ഷേപിച്ച് ജനതാദള്‍ എസ് നേതാവും കര്‍ണാടകാ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. മണ്ഡലത്തിലെ വോട്ടര്‍മാരുടെ സ്വാധീനവും ശ്രദ്ധയും നേടിയെടുക്കാന്‍ സുമലത അക്രമ നാടകം പരീക്ഷിക്കുക ആണെന്നും സ്വന്തം ആള്‍ക്കാരെ കൊണ്ടു കല്ലേറ് നടത്തി മാണ്ഡ്യയിലെ വോട്ടര്‍മാരില്‍ സ്വാധീനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആരോപിച്ചു.

സുമലത ഈ പുതിയ തിരക്കഥയിലൂടെ തങ്ങളുടെ പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏതറ്റം വരെയും പോകുന്ന സുമലത അതിന് ശേഷം കുറ്റപ്പെടുത്തുന്നത് മുഴുവന്‍ തന്റെ പാര്‍ട്ടിയെയാണ്. അതേസമയം ഇത്തരം തരംതാണ പരിപാടികള്‍ ഉപയോഗിച്ച് ജനപിന്തുണ തേടുന്നവരല്ല തങ്ങളെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്ന കൂട്ടുകക്ഷി ഭരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. മകന്‍ നിഖില്‍ കുമാരസ്വാമിയുടെ പ്രചരണത്തിനിടെയാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ ജയിപ്പിച്ചാല്‍ വിദേശവാസവും ജനങ്ങള്‍ക്കു തൊഴിലുമാണ് സുമലത പ്രതിഫലമായി വാഗ്ദാനം കൊടുത്തിരിക്കുന്നതെന്നു തനിക്ക് അറിയാന്‍ കഴിഞ്ഞെന്നും ഇയാള്‍ പറഞ്ഞു. തന്റെ ബജറ്റിനെ മാണ്ഡ്യാ ബജറ്റ് എന്ന് ആക്ഷേപിച്ചവര്‍ തന്നെ ഇപ്പോള്‍ വോട്ടുതേടി സുമലതയുടെ പിന്നാലെ നടക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ മാണ്ഡ്യയില്‍ 200 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇവരില്‍ എത്ര നേതാക്കള്‍ നിങ്ങളെ കാണാന്‍ വന്നു എന്ന് ചോദിച്ച കുമാരസ്വാമി താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താന്‍ സന്ദര്‍ശിക്കാന്‍ എത്തുകയും കുടുംബങ്ങള്‍ക്ക് 50,000 രൂപ സഹായം നല്‍കുകയും ചെയ്തു. അതുകൊണ്ടു തന്നെ സുമലതയ്ക്ക് ചെയ്യണോ കുമാരണ്ണയ്ക്ക് ചെയ്യണോ എന്ന് ജനം തീരുമാനക്കട്ടെയെന്നും പറഞ്ഞു.

എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് മകനെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാല്‍ ഓരോ സ്ഥലത്തും എത്തുമ്പോള്‍ മകന് കിട്ടുന്നത് വലിയ സ്വീകരണമാണെന്നും പറഞ്ഞു. തനിക്കെതിരേ നീങ്ങുന്ന സന്ദേശ് നാഗരാജിനെ വിമര്‍ശിക്കാനും കുമാരസ്വാമി മറന്നില്ല. തനിയെ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും മൈസൂരിലെ ഒരു ഹോട്ടലില്‍ ഇരുന്ന് തനിക്കെതിരേ സംസാരിക്കുന്ന അയാളുമായി ഇനി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നുമാണ് കുമാരസ്വാമി പറയുന്നത്് .



from mangalam.com http://bit.ly/2KtYRRL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages