ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം ഇത്തവണ വിട്ടു ; മാച്ച് ഫീയുടെ 50 ശതമാനം പോയി ; അംപയര്‍മാരോട് തര്‍ക്കിച്ച ധോണിക്ക് പണികിട്ടി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം ഇത്തവണ വിട്ടു ; മാച്ച് ഫീയുടെ 50 ശതമാനം പോയി ; അംപയര്‍മാരോട് തര്‍ക്കിച്ച ധോണിക്ക് പണികിട്ടി...!!

എത്ര പ്രതിസന്ധികള്‍ ഉണ്ടായാലും അത് മുഖത്തോ കളിയിലോ പ്രകടിപ്പിക്കാത്ത തികച്ചും ശാന്തനായ നായകന്‍. കളിക്കളത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനിയുടെ വിശേഷണം അങ്ങിനെയാണ്. എന്നാല്‍ അടുത്ത കാലത്തായി ധോണിയുടെ കൂള്‍ മൈന്‍ഡ് പോകുന്നുണ്ടോയെന്ന് സംശയം. നേരത്തേ സ്വന്തം ടീമംഗം ചാഹലിനെതിരേ ചൂടായതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടം പിടിച്ച ധോനി ഇന്നലെ അമ്പയര്‍മാരുടെ തീരുമാനത്തോട് തര്‍ക്കിച്ച് മാച്ച് ഫീയുടെ 50 ശതമാനം നഷ്ടപ്പെടുത്തുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ താരം ബെന്‍ സ്റ്റോക്സ് എറിഞ്ഞ ഒരു ബൗണ്‍സറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ നിയന്ത്രണം വിട്ടു ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് ദേഷ്യപ്പെടുന്നത് വരെ എത്തി കാര്യങ്ങള്‍. കളിയുടെ അവസാന ഓവറിലെ ആദ്യ പന്ത് അംപയര്‍ നോ വിളിക്കുകയും പിന്നീട് അത് റദ്ദു ചെയ്തതുമാണ് ധോനിയെ ചൊടിപ്പിച്ചത്. ബൗണ്ടറി ലൈനില്‍ നിന്ന് പ്രതിഷേധം രേഖപ്പെടുത്തിയ ധോനി പിന്നീട് ഡഗൗട്ടില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങി വരികയും അമ്പയറുമായി തര്‍ക്കിക്കുകയും ചെയ്തു.

ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് ധോനി ചോദിക്കുന്നുണ്ടായിരുന്നു. രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹാനേയും ബൗളര്‍ സ്റ്റോക്ക്സും വന്ന് ധോനിയെ തണുപ്പിക്കാന്‍ ശ്രമിച്ചു

അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. ക്രീസില്‍ ജഡേജയും ധോനിയും. ഓവര്‍ എറിയാനെത്തിയത് ബെന്‍ സ്റ്റോ ക്ക്സും . ആദ്യ പന്ത് തന്നെ ജഡേജ സിക്സിലേക്ക് പറത്തി. രണ്ടാം പന്ത് നോ ബോള്‍. ഇതില്‍ ജഡേജ സിംഗിളെടുത്തു. അടുത്ത ഫ്രീ ഹിറ്റ് പന്ത് നേരിട്ട ധോനി രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ യോര്‍ക്കറില്‍ ധോനി പുറത്ത്. 43 പന്തില്‍ 58 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം.

ധോനി പുറത്തായ ശേഷം ചെന്നൈയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ എട്ടു റണ്‍സ് ആയി. ധോനിക്ക് പകരം സാന്റ്നര്‍ കളത്തിലെത്തി. സാന്റ്നര്‍ക്ക് നേരെ സ്റ്റോക്ക്സ് എറിഞ്ഞ് ആദ്യ പന്ത് തന്നെ വളരെ ഉയരത്തിലായിരുന്നു. ആദ്യം അമ്പയര്‍ നോ ബോള്‍ വിളിച്ചെങ്കിലും പിന്നീട് അത് തിരുത്തി. ഈ പന്തില്‍ ചെന്നൈ രണ്ടു റണ്‍സ് നേടിയിരുന്നു. അഞ്ചാം പന്തിലും ചെന്നൈ ഡബിള്‍ എടുത്തു. അവസാന പന്തില്‍ സ്റ്റോക്ക്സ് എറിഞ്ഞത് വൈഡായിരുന്നു. ഇതിന് ഒരു റീബോള്‍ കിട്ടി. ആ പന്ത് സിക്സ് അടിച്ച് സാന്റനര്‍ ചെന്നൈയെ വിജയിപ്പിച്ചു.



from mangalam.com http://bit.ly/2UKVXw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages