പത്തനംതിട്ട: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ശബരിമല വിശ്വാസികളും പിണറായി വിജയനും തമ്മിലുള്ള മത്സരമാണ് കെ. സുരേന്ദ്രന്‍. മംഗളം ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല എന്നുകേള്‍ക്കുമ്പോര്‍ എന്തിനാണ് സര്‍ക്കാരിന് വിറളി പിടിക്കുന്നത്. എന്നെ തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നും മാറ്റി നിറത്താനാണ് 242 കേസുകള്‍ പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. രണ്ടു പുരുഷായുസുകൊണ്ട് തീര്‍ക്കാന്‍ പറ്റില്ല ഈ കേസുകള്‍. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിശ്വാസികളും പിണറായി വിജയനുമായാണ് മത്സരിക്കുന്നത്. അതുകൊണ്ട് ഞാന്‍ മത്സരിക്കുന്നത് വീണാ ജോര്‍ജിനെതിരേയല്ല, പിണറായി വിജയനെതിരേ ആണ്. ഹിന്ദു വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും പറ്റി പറയുമ്പോള്‍ വിറളി പിടിക്കുന്ന മനോരോഗത്തിന് അടിപെട്ടിരിക്കുകയാണ് പിണറായിയും കോടിയേരിയും.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം
from mangalam.com http://bit.ly/2vejUgC
via IFTTT
No comments:
Post a Comment