കര്‍ണാടകത്തില്‍ ടയറില്‍ ഒളിപ്പിച്ച നിലയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

കര്‍ണാടകത്തില്‍ ടയറില്‍ ഒളിപ്പിച്ച നിലയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി

ബെംഗളൂരു: ആദായനികുതി വകുപ്പ് കര്‍ണാടകയില്‍ നിന്നും കണക്കില്‍പെടാത്ത നാല് കോടി രൂപ പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നും ഷിമോഗയിലേക്ക് പോകുകയായിരുന്ന വാഹബനത്തില്‍ ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 2000 ത്തിന്റെ പുതിയ നോട്ടുകെട്ടുകള്‍ ചക്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് പുറമെ ഒരു കോടിയിലധികം രൂപയും വിജയപുരയില്‍ 10 ലക്ഷം രൂപയും പിടിച്ചു.

കര്‍ണാടക ഗോവ തിരഞ്ഞെടുപ്പുകളുടെ ഭാഗമയി നടത്തുന്ന തിരഞ്ഞെടുപ്പിലാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 18ന് മുന്‍പ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടേയും അനുയായികളുടേയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധനനടത്തിയിരുന്നു.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപ പിടിച്ചിരുന്നു. തിരഞ്ഞെടുപ്പുസമയത്ത് റെയ്ഡ് നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി. രാഷ്ട്രീയലക്ഷ്യത്തിനായി ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.



from mangalam.com http://bit.ly/2PilyXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages