'മോദി സേന' പരാമര്‍ശം: യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

'മോദി സേന' പരാമര്‍ശം: യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദിത്യനാഥിന് നിർദേശം നൽകി. യോഗി നടത്തിയമോദിയുടെ സൈന്യം എന്ന പരാമർശത്തിനെതിരെയാണ് കമ്മീഷന്റെ നടപടി. കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെ യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തെ മോദി സേന എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഈ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് യോഗിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗി ആദിത്യനാഥിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്നും. ഭാവിയിൽ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കമ്മീഷൻ യോഗിക്ക് നിർദേശം നൽകി. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. content highlights: Election Commission Warns Yogi Adityanath For "PM Modis Army" Remark


from mathrubhumi.latestnews.rssfeed http://bit.ly/2I0L5US
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages