നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. മിനിമം വേതനം വാഗ്ദാനം നൽകുന്ന കോൺഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കന്നത്. ഇതുമായി ബന്ധപ്പെട്ട് രാജീവ് കുമാർ നൽകിയ വിശദീകരണം കമ്മീഷൻ തള്ളി. നൽകിയ വിശദീകരണംതൃപ്തികരമല്ലെന്ന് കമ്മീഷൻ രാജീവ് കുമാറിനെ കത്തിലൂടെ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തനത്തിൽ മാത്രമല്ല പ്രസ്താവനയിലും പക്ഷപാതപരഹിതമായിരിക്കണം. അത്തരത്തിലൊരു പക്ഷപാതം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷന്റെ കത്തിൽ പറയുന്നു. രാജീവ് കുമാറിന്റെ നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതൃപ്തി അറിയിച്ചു. ഭാവിയിൽ ഇത്തരം നടപടികളിൽ ജാഗ്രതപാലിക്കണമെന്നും അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പാവപ്പെട്ടവർക്ക് വരുമാനം ഉറപ്പ് നൽകുന്ന ന്യായ് പദ്ധതി. പദ്ധതിനടപ്പാക്കാൻ സാധിക്കാതെ പരാജയമാകുമെന്നുംസാമ്പത്തിക അച്ചടക്കം ലംഘിക്കുന്ന പദ്ധതിയാണിതെന്നും രാജീവ് കുമാർ ട്വീറ്റ് ചെയ്തിരുന്നു. Content Highlights:Niti Aayog Vice Chairman Rajiv Kumar Violated Poll Code: Election Commission


from mathrubhumi.latestnews.rssfeed http://bit.ly/2G26zP1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages