ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ വിട്ടയയ്ക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ വിട്ടയയ്ക്കും

ന്യൂഡൽഹി: പാകിസ്താൻ 360 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ചതായി സൂചന. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്. പാകിസ്താൻ റേഡിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതൽ തടവുകാരെ മോചിപ്പിക്കും. പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ. മുഹമ്മദ് ഫൈസൽ ആഴ്ചയിൽ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പാകിസ്താൻ റേഡിയോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 537 ഇന്ത്യൻ തടവുകാർ പാകിസ്താൻ ജയിലുകളിൽ കഴിയുന്നുണ്ട്. ഇതിൽ 483 പേർ മത്സ്യബന്ധന തൊഴിലാളികളും 54 സാധരണക്കാരുമുണ്ട്. തിങ്കളാഴ്ച 100 പേരെ വിട്ടയക്കും. ഏപ്രിൽ 15-ന് 100 പേരെ കൂടി വിട്ടയക്കും. 22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക. 347 പാകിസ്താൻ തടവുകാർ ഇന്ത്യൻ ജയിലുകളിലുണ്ടെന്നും പാകിസ്താന്റെ നല്ല സന്ദേശം കണക്കിലെടുത്ത് ഇന്ത്യ അവരെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ വാക്താവ് പറഞ്ഞു. ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കൂടുതൽ സമാധാന ചർച്ചകൾ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. Content Highlights:Pakistan decides to release 360 Indian prisoners from Monday next


from mathrubhumi.latestnews.rssfeed http://bit.ly/2VwNeug
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages