ബാംഗ്ലൂർ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ റോയൽ ചാലഞ്ചേഴ്സ് ആരാധകർക്ക് ഇനിയും വിശ്വാസിക്കാനായിട്ടില്ല ഈ തോൽവി. കോലിയുടെയും ഡിവില്ല്യേഴ്സിന്റെയും വെടിക്കെട്ടിൽ വിജയം ഉറപ്പിച്ചതായിരുന്നു അവർ. കൊൽക്കത്തയ്ക്കുവേണ്ടി ആന്ദ്രെ റസ്സിൽ എന്ന ജമൈക്കൻ തീമഴ ഇറങ്ങുംവരെ. റസ്സലിന്റെ ബാറ്റിൽ നിന്ന് സിക്സറുകൾ അവിരാമം ഒഴുകിയതോടെ കഥയാകെ മാറി. ബാംഗ്ലൂരിന് ഹോം ഗ്രൗണ്ടിൽ ആന്റിക്ലൈമാക്സായി.ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുതവിജയമായി. റോയൽ ചാലഞ്ചേഴ്സിന് വീണ്ടും തോൽവിയും. ജയിക്കാൻ 206 റൺസ് വേണ്ടിയിരുന്ന കൊൽക്കത്ത അഞ്ച് പന്ത് കൂടി ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. അവസാന ഓവറുകളിൽ തീമഴയായി പെയ്ത റസ്സൽ 13 പന്തിൽ നിന്ന് 48 റൺസാണ് നേടിയത്. സൗത്തി എറിഞ്ഞ പത്തൊൻപതാം ഓവറിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പടെ 29 റൺസാണ് റസ്സൽ നേടിയത്. സ്റ്റോയിൻസ് എറിഞ്ഞ പതിനെട്ടാം ഓവറിലും റസ്സൽ പറത്തി രണ്ട് സിക്സ്. ഏഴ് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പടെ 13 പന്തിൽ നിന്ന് 48 റൺസെടുത്ത് പുറത്താകാതെ നിന്നു റസ്സൽ. ലിൻ 43 ഉം ഉത്തപ്പ 33 ഉം റാണ 37 ഉം റൺസെടുത്തു. ബാംഗ്ലൂരിനുവേണ്ടി സെയ്നിയും നേഗിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. കോലി 49 പന്തിൽ നിന്ന് 84 ഉം ഡിവില്ല്യേഴ്സ് 32 പന്തിൽ നിന്ന് 63 ഉം റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ 98 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പാർഥിവ് പട്ടേൽ 25 ഉം സ്റ്റോയിൻസ് പുറത്താകാതെ 28 ഉം റൺസാണ് നേടിയത്. ഇതോടെ നാലു കളികളിൽ നിന്ന് ആറു പോയിന്റായ കൊൽക്കത്ത രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ആറു പോയിന്റ് തന്നെയുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്. കളിച്ച അഞ്ചു കളികളും തോറ്റ ബാംഗ്ലൂർ ഏറ്റവും അവസാനക്കാരാണ്. ഇതുവരെ ഒരൊറ്റ മത്സരം പോലും ജയിക്കാത്ത ഏക ടീമാണ് ഇന്ത്യൻ നായകൻ കോലി നയിക്കുന്ന ബാംഗ്ലൂർ. Content Highlights:IPL 2019 Royal Challengers Bangalore Kolkata Knight Riders RCBvKKR Virat Kohli
from mathrubhumi.latestnews.rssfeed http://bit.ly/2OO871y
via
IFTTT
No comments:
Post a Comment