പി.എസ്.സി. ചോദിക്കുന്നു, ശബരിമലയിൽ കയറിയ യുവതികൾ ആരൊക്കെ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

പി.എസ്.സി. ചോദിക്കുന്നു, ശബരിമലയിൽ കയറിയ യുവതികൾ ആരൊക്കെ?

തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതീപ്രവേശവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ആദ്യം കയറിയ യുവതികളാരൊക്കെ? തിരഞ്ഞെടുപ്പ് പ്രചാരണത്തിലല്ല, പി.എസ്.സി.യുടെ ചോദ്യപ്പേപ്പറിലാണ് ചോദ്യം. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സൈക്യാട്രി) നിയമനത്തിനുള്ള ഓൺലൈൻ പരീക്ഷയിലേതാണ് ഈ ചോദ്യം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ. എ കോഡിൽ ഒമ്പതാമത്തെ ചോദ്യമിങ്ങനെ. ‘2018 സെപ്റ്റംബർ 28-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല അയ്യപ്പക്ഷേത്രത്തിൽ ആദ്യം പ്രവേശിച്ച 10-50 വയസ്സിനിടയിലുള്ള വനിതകൾ ആര്?’ ശരിയേതെന്ന് തിരഞ്ഞെടുക്കാൻ നാല് ഉത്തരങ്ങളും നൽകിയിരുന്നു. (എ) ബിന്ദു തങ്കം കല്യാണി, സി.എസ്. ലിബി (ബി) ബിന്ദു അമ്മിണി, കനകദുർഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാർച്ചന, പാർവതി എന്നിവ. ‌പ്രാഥമിക ഉത്തരസൂചികയിൽ ബിന്ദു അമ്മിണിയും കനകദുർഗയും ആണ് ശരിയുത്തരമായി പി.എസ്.സി. നൽകിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2G4HkLP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages