‘രാഹുൽക്കെണി’യിൽ വീഴാതെ വിമർശനത്തിന്റെ മുനകൂർപ്പിച്ച് ഇടതുമുന്നണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

‘രാഹുൽക്കെണി’യിൽ വീഴാതെ വിമർശനത്തിന്റെ മുനകൂർപ്പിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: സി.പി.എമ്മിനെതിരേ തിരഞ്ഞെടുപ്പിൽ ഒരക്ഷരം മിണ്ടില്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന ’രാഷ്ട്രീയക്കെണി’യാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. അതിൽ വീണുപോകാതെ, രാഹുലിനെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് പ്രാമുഖ്യം നൽകാനൊരുങ്ങുകയാണവർ. ‘പടക്കളത്തിൽ പേടിച്ചോടിയ നേതാവ് എങ്ങനെ പടനായകനാകുമെന്ന’ നേതാക്കളുടെ ചോദ്യവും ഇതിന്റെ ഭാഗമാകുന്നു. രാഹുലിനെ പ്രതിരോധിക്കാൻ ബി.ജെ.പി.യ്ക്കെതിരേ പോരാടുകയും, അതിനു ശേഷിയില്ലാത്തവിധം കോൺഗ്രസ് തകർന്നെന്ന് ബോധ്യപ്പെടുത്തുന്നതിനുമാണ് അവർ ഊന്നൽനൽകുന്നത്. അതിന് മികച്ചവഴി രാഹുലിനെ ആക്രമിക്കുകയാെണന്ന രാഷ്ട്രീയതന്ത്രം സ്വീകരിച്ചുകഴിഞ്ഞു. രാഹുലിന് ‘പേടിച്ചോടിയ പടനായകൻ’ എന്ന വിശേഷണം നൽകുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. രാഹുൽവെച്ച കെണിരാഹുൽ വയനാട്ടിൽ മത്സരിക്കുന്നതോടെ ബി.ജെ.പി.യല്ല, ഇടതുപക്ഷമാണ് ശത്രുവെന്ന് ഉറപ്പിച്ചുവെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. ഇത് രാഷ്ട്രീയ ചർച്ചയാക്കുന്നതിൽ ഒരുപരിധിവരെ അവർ വിജയിക്കുകയും ചെയ്തു. ഇതിനുള്ള പ്രതിരോധവും രാഷ്ട്രീയ‘ക്കെണി’യുമാണ് സി.പി.എമ്മിനെതിരേ മിണ്ടില്ലെന്ന രാഹുലിന്റെ പ്രസ്താവനയെന്നാണ് ഇടതുപക്ഷം കരുതുന്നത്. കേരളത്തിൽ ഇടത്-വലത് മുന്നണികളുടെ പോരാട്ടമാണെന്ന് സമ്മതിച്ചുകൊണ്ടാണ് വയനാട്ടിലെ തന്റെ മത്സരം ദേശീയനിലപാടിന്റെ ഭാഗമാണെന്ന് രാഹുൽ പ്രഖ്യാപിച്ചത്. എതിരാളി ഇടതുമുന്നണിയല്ലെന്നും മത്സരം പ്രാദേശികമല്ലെന്നും സ്ഥാപിക്കാൻ രാഹുലിന്റെ പ്രസ്താവനയ്ക്കായി. ഇത് ‘പാപ്പരായ നേതാവിന്റെ പരിഹാസ’മായാണ് ഇടതുനേതാക്കൾ തിരിച്ചടിച്ചത്. പ്രചാരണവഴിയിലെ മേൽക്കൈ തുടരാൻ ഇടതുമുന്നണിയുടെ പ്രചാരണവഴിയെ യു.ഡി.എഫിനെ എത്തിക്കുകയെന്നതാണ് നേതാക്കളുടെ രാഷ്ട്രീയതന്ത്രം. തുടക്കത്തിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിന് മേൽക്കൈ ഉണ്ടാക്കിയതും ഇതേതന്ത്രം പയറ്റിക്കൊണ്ടാണ്. കോൺഗ്രസ്-ബി.ജെ.പി. സഖ്യമെന്നതുൾപ്പടെയുള്ള എൽ.ഡി.എഫ്. നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുന്നരീതിയിലേക്ക് യു.ഡി.എഫും ബി.ജെ.പി.യും എത്തിയിരുന്നു. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ അതില്ലാതായി.രാഹുലിനെ ചെറുതാക്കി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയും പ്രചരണത്തിൽ അവരെ ഇടതുമുന്നണിയുടെ പിന്നാലെ നടത്തുകയും ചെയ്യുകയെന്ന തന്ത്രം തന്നെയാണ് ഇനിയും എൽ.ഡി.എഫ്. സ്വീകരിക്കുക. 20 യു.ഡി.എഫ്. സ്ഥാനാർഥികളിൽ ഒരാളാണ് രാഹുൽ എന്ന രീതിയിൽ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ ചെറുതാക്കുന്നതും ഇതുകൊണ്ടാണ്.‌പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നേതാക്കളുടെ സാന്നിധ്യം വയനാട് ഉൾപ്പെടെയുള്ള എല്ലാമണ്ഡലങ്ങളിലും ഇടതുമുന്നണി ഉറപ്പാക്കിയിട്ടുണ്ട്. സി.പി.എം. ജനറൽ സെക്രട്ടറി 18-ന് വയനാട് മണ്ഡലത്തിൽ രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഇത് പുതുതായി ഉൾപ്പെടുത്തിയതാണ്. രാഹുലിൽ ഉയർന്ന ആത്മവിശ്വാസംരാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം യു.ഡി.എഫ്. ക്യാമ്പിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്ന് ഇടതുമുന്നണി നേതാക്കളും സമ്മതിക്കുന്നുണ്ട്. എന്നാൽ, അത് പ്രചാരണത്തിൽ മേധാവിത്വമുണ്ടാക്കാൻ യു.ഡി.എഫിന് ആയിട്ടില്ലെന്നാണ് സി.പി.എം. വിലയിരുത്തിയത്. ആഭ്യന്തരകലഹവും ഗ്രൂപ്പുതർക്കവും ഒഴിവാക്കാനായി എന്നതുമാത്രമാണ് രാഹുലിന്റെ വരവ് കോൺഗ്രസിനുണ്ടാക്കിയ നേട്ടം. 17 മണ്ഡലങ്ങളിൽ വിജയസാധ്യതയുറപ്പാക്കാൻ പാകത്തിലുള്ള പ്രചാരണം നടത്താൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സി.പി.എം. വിലയിരുത്തുന്നു. അതിനാൽ, രാഹുലിന്റെ വരവിലൂടെ രാഷ്ട്രീയഗതിമാറ്റമുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നേതാക്കൾ നടത്തുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2WIqGqS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages