മോദിയായി വേഷമിട്ടു, ഇനി ബിജെപിക്കായി പ്രചാരണത്തിനിറങ്ങും; വിവേക് ഒബ്രോയ് തിരക്കിലാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

മോദിയായി വേഷമിട്ടു, ഇനി ബിജെപിക്കായി പ്രചാരണത്തിനിറങ്ങും; വിവേക് ഒബ്രോയ് തിരക്കിലാണ്

ന്യൂഡൽഹി: ബിജെപിയുടെ താരപ്രചാരകരിൽ ബോളിവുഡ് നടൻ വിവേക് ഒബ്രോയിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്രമോദി സിനിമയിൽ മോദിയായി വേഷമിട്ടതിന് പിന്നാലെയാണ് നടൻ ബിജെപിക്കുവേണ്ടി പ്രചാരണം നടത്താനൊരുങ്ങുന്നത്. ഗുജറാത്തിലാകും ബിജപിക്ക് വേണ്ടി വിവേക് ഒബ്രോയ് പ്രചാരണത്തിനിറങ്ങുക. ബിജെപിക്ക് വേണ്ടി ഇത്തവണ 40 താരപ്രചാരകരാണ് രംഗത്തിറങ്ങുക. വെള്ളിയാഴ്ചയാണ് പ്രചാരണ സംഘത്തിന്റെ പട്ടിക ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവർ ബിജെപിക്ക് വേണ്ടി ഗുജറാത്തിലെ റാലികളിൽ സംസാരിക്കും. നടിയും ബിജെപി എംപിയുമായ ഹേമാമാലിനി, ബോളിവുഡ് നടൻ പരേഷ് റാവൽ തുടങ്ങിയവരും ബിജെപി പ്രചാരണ സംഘത്തിലുണ്ട്. ഗുജറാത്തിലെ 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. Content Highlights:Vivek Oberoi named as one of BJPs 40 star campaigners for Lok Sabha elections in Gujarat


from mathrubhumi.latestnews.rssfeed http://bit.ly/2VnGOgZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages