ഹര്‍ദിക് പട്ടേലിന്റെ മത്സര സാധ്യത മങ്ങുന്നു; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതിയും നിരസിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ഹര്‍ദിക് പട്ടേലിന്റെ മത്സര സാധ്യത മങ്ങുന്നു; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതിയും നിരസിച്ചു

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ അവകാശ സമരനായകന്‍ ഹര്‍ദിക് പട്ടേലിന്റെ മത്സരസാധ്യത മങ്ങുന്നു. 2015ലെ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്‌കോടതി ഉത്തരവ് റദ്ദാക്കുന്നതിനുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ദിക് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ 'എന്തിനാണ് ഇത്ര ധൃതി' എന്നാണ് കോടതി തിരിച്ചുചോദിച്ചത്.

ഏപ്രില്‍ 23നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാലാം തീയതിയാണ്. രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിച്ചാല്‍ ആ വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജനപ്രാതിനിധ്യ നിയമപ്രകാരം തടസ്സമാകും.

കീഴ്‌കോടതി വിധി റദ്ദാക്കണമെന്ന ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.



from mangalam.com https://ift.tt/2VeceGy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages