തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്.
തലച്ചോറിന്റെ പ്രവത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ഇടയ്ക്ക് വെന്റിലേറ്റര്‍ നീക്കിയുള്ള ശ്രമം നടത്തിയെങ്കിലും കുട്ടിക്ക് സ്വയം ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്നത് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വെന്റിലേറ്ററില്‍ തുടരുകയാണ്.
സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം ഇന്നും ആശുപത്രിയില്‍ എത്തി കുട്ടിയെ പരിശോധിച്ചു. ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ആഹാരം നല്‍കുന്നതിന്റെ തോത് ഉയര്‍ത്താനുള്ള ശ്രമം തുടരും.
from mangalam.com https://ift.tt/2FSE1Yc
via IFTTT
No comments:
Post a Comment