അഞ്ചിന ആശയങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക; രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും മുഖ്യ വിഷയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

അഞ്ചിന ആശയങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക; രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും മുഖ്യ വിഷയം

ന്യുഡല്‍ഹി: ശക്തവും വികസിതവുമായ രാജ്യം കെട്ടിപ്പടുക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. തൊഴില്‍ സുരക്ഷയും കര്‍ഷക ദുരിതങ്ങള്‍ക്ക് ആശ്വാസവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പ്രകടന പത്രികയിലെ മുഖ്യവിഷയങ്ങളാണ്.

പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് അഞ്ചിനങ്ങളില്‍ ഏറ്റവും പ്രധാനം. ഇതുവഴി രണ്ട് നേട്ടങ്ങളാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നാമതായി വരുമാനം നേരിട്ട് പാവപ്പെട്ടവരുടെ കൈകളിലെത്തുന്നു. രണ്ടാമതായി നോട്ട് നിരോധനത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തും. 2020 ഓടെ സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും രാഹുല്‍ പറയുന്നു. രണ്ടു കോടി ജോലി വാഗ്ദനം ചെയ്താണ് മോഡി അധികാരത്തിലെത്തിയത്. എന്നാല്‍ 22 ലക്ഷം തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

പഞ്ചായത്തുകളില്‍ 10 ലക്ഷം ജോലികള്‍ സൃഷ്ടിക്കും. ബിസിനസുകള്‍ തുടങ്ങാന്‍ ആദ്യ അഞ്ചു വര്‍ഷത്തേക്ക് സംരംഭകര്‍ യാതൊരു അനുമതിയും തേടേണ്ടതില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുനല്‍കും. കര്‍ഷകര്‍ക്ക് പ്രത്യേക ബജറ്റ്. വായ്പ കുറ്റകൃത്യങ്ങള്‍ ക്രിമിനല്‍ കേസുകള്‍ക്ക് പകരം സിവില്‍ കേസുകളുടെ പരിധിയില്‍ കൊണ്ടുവരും. ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനായി ചെലവാക്കും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രോത്സാഹിപ്പിക്കില്ല. പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും.

ദേശീയ സുരക്ഷയും ആഭ്യന്തര സുരക്ഷയ്ക്കും മുന്‍ഗണന. റഫാല്‍ കരാര്‍ അടക്കം ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും. വോട്ടിംഗ് യന്ത്രത്തിലെയും വിവിപാറ്റിലേയും ക്രമക്കേടുകള്‍ അനുവദിക്കില്ല. വോട്ട് എണ്ണുന്ന സമയത്ത് 50% വിവിപാറ്റും എണ്ണും.

തെക്കേ ഇന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ച് വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോഡിയുടെ എതിര്‍പ്പ് ഏറ്റവും കൂടുതല്‍ നേരിട്ടവരാണ് തെക്കേ ഇന്ത്യക്കാര്‍. എന്നാല്‍ താന്‍ അവര്‍ക്കൊപ്പമാണെന്ന് അവരോട് പറയാനാണ് താന്‍ ആഗ്രഹിക്കുന്നത്. അഴിമതി, രാജ്യസുരക്ഷ, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ മോഡിയെ സംവാദത്തിന് വെല്ലുവളിക്കുകയാണ്.

'മാനഹാനി' കേസ് സിവില്‍ കുറ്റകൃത്യമാക്കി മാറ്റിക്കൊണ്ട് സെക്ഷന്‍ 499ല്‍ ഇല്ലാതാക്കും. ഏറെ ദുരപയോഗം ചെയ്യപ്പെടുന്ന സെക്ഷന്‍ 124എ ഉപേക്ഷിക്കും. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കും.

ഉത്പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള വികസന അജണ്ട, ജിഎസ്ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ജഇയവയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍. ഒരു വര്‍ഷംകൊണ്ട് തയ്യാറാക്കിയ പ്രകടനപത്രികയാണിതെന്നും ജനങ്ങളുടെ ശബ്ദമാണ് ഇതിലൂടെ പ്രചരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



from mangalam.com https://ift.tt/2FSUhIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages