ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികൾ കൂടാതെ കർഷകർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കിയത്. കർഷകർക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിനങ്ങൾ, 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങൾ പത്രികയിൽ ഉൾപ്പെടുന്നു. ഞങ്ങൾ നടപ്പിലാക്കും (ഹം നിഭായേംഗേ) എന്ന ടാഗ് ലൈനോടുകൂടിയാണ് മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനമുണ്ട്.കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കർഷകരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രിക പറയുന്നു. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും പ്രകടനപത്രികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യായ് ആയിരിക്കും പ്രധാന പദ്ധതി. പാവപ്പെട്ടവർക്കായി 72,000 രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പദ്ധതി അധികാരത്തിൽ വന്നാൽ ഉടൻ നടപ്പാക്കും. ഗബ്ബർസിങ് ടാക്സിനു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരുമെന്ന് രാഹുൽ പറഞ്ഞു. കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. ജനങ്ങളുടെ അഭിലാഷങ്ങളാണ് പ്രകടനപത്രികയിൽ പ്രതിഫലിക്കുന്നതെന്നും പ്രകടപത്രികയിലെ ഒരു വാക്കുപോലും നടപ്പാക്കാതിരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 33 ശതമാനം സംവരണം നിയമസഭയിൽ ലോക്സഭയിലും നൽകുന്ന നിയമം പാസ്സാക്കുമെന്നും സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങൾ എടുത്തുകളയുമെന്നുംപ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മോദി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതായാണ് ദക്ഷിണേന്ത്യൻ ജനതയ്ക്ക് അനുഭവപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ വർഗീയത പടർത്താൻ ബിജെപി ശ്രമിക്കുന്നു. ഇക്കാരണത്താൽ അവരോടൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് താൻ കേരളത്തിൽ മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. LIVE: Congress President @RahulGandhi launches 2019 Manifesto. #CongressManifesto2019 https://t.co/th35WGsl63 — Congress (@INCIndia) April 2, 2019 Content Highlights:Congress manifesto, lok sabha election 2019, NYAY, farmers, rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2HTWZzU
via
IFTTT
No comments:
Post a Comment