ഭൂമിയിടപാട്- കര്‍ദ്ദിനാൾ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ കോടതി കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ഭൂമിയിടപാട്- കര്‍ദ്ദിനാൾ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ കോടതി കേസെടുത്തു

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു.ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി നടപടി. ഫാ.ജോഷി പൊതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുംപാടൻ ഇടനിലക്കാരൻ സാജുവർഗീസ് എന്നിവരെ കൂട്ടുപ്രതികളായും കേസെടുത്തിട്ടുണ്ട്. പ്രതികൾക്ക് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ പരാതിയിലാണ് കേസ്. മൂന്ന് ഏക്കറോളം ഭൂമി വില്പനനടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന,സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയത്. നേരത്തെ പോലീസിന് പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാൻ പോലീസ് തയാറായില്ല. തുടർന്നാണ് കേസ് ഹൈക്കോടതിയിൽ എത്തിയത്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികൾ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നുമായിരുന്നു പരാതി. Content Highlights:HighCourt Filed Case AgainstSyro Malabar Land Issue,Syro Malabar Church Land Issue


from mathrubhumi.latestnews.rssfeed https://ift.tt/2WIg9vT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages