ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നാവികസേന മുൻ മേധാവി എൽ രാംദാസ്. രാജ്യത്തിന്റെ സൈനികവിഭാഗം ഒരു വ്യക്തിയുടേയും സ്വകാര്യസ്വത്തല്ലെന്നും യോഗിയുടെ പ്രസ്താവന മുൻസൈനികരേയും സേനയിലുള്ളവരേയും അസ്വസ്ഥരാക്കിയിരിക്കുകയാണെന്ന് രാംദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കാണ് അധികാരമെന്നും അതിനാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് കൊല്ലമായി ദേശീയതയേയും സൈന്യത്തേയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാൽ യോഗിയുടെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്നും റിട്ടയേർഡ് ലഫ്റ്റനന്റ് ജനറൽ എച്ച് എസ് പനാഗ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഗാസിയാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് യോഗി സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ചത്. ഇത് ശക്തമായ പ്രതിപക്ഷപ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഗാസിയാബാദ് ജില്ലാഭരണകൂടത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. Content Highlights: Yogis Modiji ki Sena Comment, Ex-Navy Chief to Approach Election Commission
from mathrubhumi.latestnews.rssfeed https://ift.tt/2UmYPPv
via
IFTTT
No comments:
Post a Comment