കൊച്ചി: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. പിതൃസഹോദര പുത്രനായ കെ ടി അദീബിനെ നിയമിക്കാൻ മന്ത്രി ഇടപെട്ടത് പുറത്തുകൊണ്ടുവന്നത് ഫിറോസായിരുന്നു. മൈനോറിറ്റിഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി അദീബിനെ നിയമിച്ചെന്നതെളിവുകൾ സഹിതമായിരുന്നു യൂത്ത് ലീഗ് ആരോപണമുന്നയിച്ചിരുന്നത്. അതേ സമയം ആരോപണത്തിൽ അന്വേഷണം പോലും പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയും കെ.ടി ജലീലിന്റെ ബ്ലാക് മെയിലിങ്ങിൽ ഭയന്നിട്ടാണെന്ന് ഫിറോസ് ആരോപിച്ചിരുന്നു. Content Highlights:Allegations Against KT Jaleel HighCourt Ask For Report To Government
from mathrubhumi.latestnews.rssfeed https://ift.tt/2JTYmjE
via
IFTTT
No comments:
Post a Comment