എം.കെ രാഘവനു വേണ്ടി ബാറ്റ് വീശി സിദ്ദു; ഏറ്റെടുത്ത് പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

എം.കെ രാഘവനു വേണ്ടി ബാറ്റ് വീശി സിദ്ദു; ഏറ്റെടുത്ത് പ്രവര്‍ത്തകര്‍

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവനു വേണ്ടി പഞ്ചാബ് സാംസ്കാരിക മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ റോഡ് ഷോ. വ്യാഴാഴ്ച ഉച്ചയോടെയാണ് സിദ്ദു യുഡിഎഫ് പ്രവർത്തകർക്കൊപ്പം റോഡ് ഷോയ്ക്കായി ഏത്തിയത്. അറിയിച്ചതിലും വൈകിയാണ് എത്തിയതെങ്കിലും പൊരിവെയിലിലും പ്രവർത്തകർ കാത്തുനിന്നു. രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുമ്പോൾ ഏറെ വെയിൽ കൊണ്ട സിദ്ദുവിനെ എത്ര കാത്തിരിക്കാനും മടിയില്ലെന്നായി ആരാധകർ. ചാലപ്പുറത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, സൗത്ത് ബീച്ച് വഴി റോഡ് ഷോ മറൈൻ ഗ്രൗണ്ടിനടുത്തെത്തി. പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രചാരണ വാഹനത്തിൽ നിന്ന് തന്നെ പ്രസംഗിച്ചു. ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം വിളിച്ചാണ് സിദ്ധു പ്രസംഗം ആരംഭിച്ചത്. പ്രവർത്തകർ അതേറ്റു പിടിക്കുകയും ചെയ്തു. താൻ ഇവിടെ എത്തിയിരിക്കുന്നത് തന്റെ സഹോദരൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയാണെന്നും, ഒന്നായ ഇന്ത്യക്കും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ രാഹുലിന്റെ ഭരണം 50 വർഷത്തിന്റെ ഗുണം ചെയ്യും. രാഘവന് നിങ്ങൾ ചെയ്യുന്ന ഓരോ വോട്ടും രാഹുൽ ഗാന്ധിക്ക് കൂടിയുള്ളതായി മാറുമെന്ന് താൻ ഉറപ്പ് തരുന്നതായും സിദ്ദു പറഞ്ഞു. പാലിക്കപെടാത്ത വാഗ്ദാനങ്ങളാണ് മോദിയുടേതന്നെ് അദ്ദേഹം ആരോപിച്ചു. മോദിയുടെ വാഗ്ദങ്ങൾ മുള പോലെയാണ്, നല്ല നീളമുണ്ടാകും എന്നാൽ അകം പൊള്ളായാണ്. എന്നാൽ രാഹുൽ കരിമ്പിൻ ചെടി പോലെയാണ്, അകത്തും പുറത്തും മധുരം മാത്രം. ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തെ നശിപ്പിച്ചു, കർഷകരെ കടക്കെണിയിൽ മുക്കി. 15 ലക്ഷം രൂപ തരുമെന്ന് കള്ളം പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും മോശപ്പെട്ട അഞ്ച് വർഷങ്ങളാണ് കടന്നുപോയതെന്നും എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ശക്തി തെളിയിക്കാനുള്ള അവസരം വന്നുചേർന്നിരിക്കുകയാണെന്നും സിദ്ദു പറഞ്ഞു. Content Highlights:Kozhikode Navjot Singh Sidhus Road Show for UDF Candidate M K Raghavan


from mathrubhumi.latestnews.rssfeed http://bit.ly/2IEorRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages