ലഖ്നൗ: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ അമറോഹ മണ്ഡലത്തിൽ ബുർഖ വിവാദം. ബുർഖ ധരിച്ച് പുരുഷന്മാർ കള്ളവോട്ട് നടത്താനെത്തിയെന്ന ആരോപണവുമായി ബിജെപിയും ബിഎസ്പിയും രംഗത്തെത്തി. ബുർഖ ധരിച്ച് ബിജെപിക്ക് വേണ്ടി കള്ളവോട്ട് ചെയ്തുവെന്ന് ബിഎസ്പി ആരോപിക്കുമ്പോൾ കള്ളവോട്ട് നടന്നത് എസ്പി-ബിഎസ്പി സഖ്യത്തിന് വേണ്ടിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിഎസ്പി സ്ഥാനാർഥി കൻവർ ഡാനിഷ് അലിയാണ് ബുർഖ ധരിച്ച് ബിജെപിക്ക് വേണ്ടി കള്ളവോട്ട് നടന്നതായി ആരോപിച്ച് രംഗത്ത് വന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് കണ്ട ബിജെപി അനധികൃത മാർഗങ്ങളിലൂടെ വിജയിക്കാൻ ശ്രമിക്കുകയാണെന്ന് ഡാനിഷ് അലി ആരോപിക്കുന്നു. എന്നാൽ ബിഎസ്പി സ്ഥാനാർഥിയുടെ ആരോപണം ബിജെപി നിഷേധിച്ചു. ബുർഖ ധരിച്ച് കള്ളവോട്ട് നടത്താൻ ബിഎസ്പി- എസ്പി സഖ്യമാണ് ആളുകളെ അയച്ചതെന്ന് ബിജെപി സ്ഥാനാർഥി കൻവർ സിങ് തൻവർ ആരോപിച്ചു. പിന്നാലെ ബുർഖ ധരിച്ചെത്തുന്ന മുസ്ലീം സ്ത്രീകൾ വോട്ട് ചെയ്യുന്നതിന് മുമ്പ് സ്വയം വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് ബിജെപി എംഎൽഎ ആയ മഹേന്ദ്രസിങ് ഖടഗ്വൻഷിയുടെ പ്രസ്താവനകൂടി വന്നതോടെ സംഭവം വിവാദമായി. എന്നാൽ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എൽ. വെങ്കടേശ്വരലു അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്ന എല്ലാവരുടെയും തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് വോട്ട് ചെയ്യാൻ അനുവദിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രിൽ 11ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കവേ ഉത്തർപ്രദേശിലെ മുസാഫർനഗർ മണ്ഡലത്തിലും സമാനമായ ആരോപണം ഉയർന്നിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ ആണ് അന്ന് ആരോപണം ഉയർത്തിയത്. Content Highlights:BJP, BSP trade fake voting charges in Amroha
from mathrubhumi.latestnews.rssfeed http://bit.ly/2Gwbo3m
via
IFTTT
No comments:
Post a Comment