പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബംഗ്ലാദേശി നടന്‍ ഉടന്‍ രാജ്യംവിടണമെന്ന് നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബംഗ്ലാദേശി നടന്‍ ഉടന്‍ രാജ്യംവിടണമെന്ന് നിര്‍ദ്ദേശം

Photo - StatsUnfolded ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബംഗ്ലാദേശി നടൻ ഉടൻ രാജ്യം വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗാസി അബ്ദുൾ നൂർ എന്ന ബംഗ്ലാദേശി താരത്തോടാണ് രാജ്യംവിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നതിന് അദ്ദേഹത്തിനെതിരെ മറ്റു നടപടികളും ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ അധികൃതർ ഇടപെട്ട് പുറത്താക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശി നടനാണ് നൂർ. ഫിർദൗസ് അഹമ്മദ് എന്ന നടനോടും ഉടൻ രാജ്യംവിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഡംഡമിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുഗത റോയ്ക്കുവേണ്ടി ഗാസി അബ്ദുൾ നൂർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന പരാതി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഫിർദൗസ് അഹമ്മദിന് അനുവദിച്ച ബിസിനസ് വിസ അധികൃതർ റദ്ദാക്കിയത്. റായ്ഗഞ്ച് ജില്ലയിൽ തൃണമൂൽ സ്ഥാനാർഥിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. ഗാസി അബ്ദുൾ നൂർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് ബിജെപി പരാതി നൽകിയിരുന്നു. വിദേശികൾ രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നും വിസ നിയമങ്ങൾ ലംഘിക്കുന്നുവെന്നും ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. Content highlights:Bdeshi actor asked to leave India, poll campaign


from mathrubhumi.latestnews.rssfeed http://bit.ly/2DiQL8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages