പ്രിയങ്ക ഗാന്ധി ശനിയാഴ്ച കേരളത്തില്‍ എത്തും, സൈനികന്‍ വസന്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രിയങ്ക ഗാന്ധി ശനിയാഴ്ച കേരളത്തില്‍ എത്തും, സൈനികന്‍ വസന്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും

കല്‍പ്പറ്റ: എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച്ച വയനാട്ടിലെത്തും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

രാവിലെ 10നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10.30നു മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. 12.15നാണു വസന്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നത്. ശേഷം ഒന്നരയ്ക്ക് പുല്‍പള്ളിയില്‍ കര്‍ഷക സംഗമം. മൂന്നിനു നിലമ്പൂരിലും നാലിനു അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ എം പി അറിയിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു.



from mangalam.com http://bit.ly/2DozKdb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages