എന്‍.കെ പ്രേമചന്ദ്രന് വോട്ട് മറിക്കുന്നുവെന്ന വെളിപ്പെടുത്തല്‍; ബി.ജെ.പി അടിയന്തര യോഗം വിളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

എന്‍.കെ പ്രേമചന്ദ്രന് വോട്ട് മറിക്കുന്നുവെന്ന വെളിപ്പെടുത്തല്‍; ബി.ജെ.പി അടിയന്തര യോഗം വിളിച്ചു

കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ഒരു വിഭാഗം വോട്ട് മറിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബി.ജെ.പി അടിയന്തര യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടാതെ മണ്ഡലം കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട്. രണ്ട് യോഗങ്ങളും ഇന്ന് വൈകിട്ട് നടക്കും.

ബി.ജെ.പി ജില്ലാ നേതൃത്വം എന്‍.കെ പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുന്നുവെന്ന് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ജില്ലാ ഭാരരവാഹികളില്‍ ഒരു വിഭാഗവും യുവമോര്‍ച്ച നേതാവിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി അടിയന്തര യോഗങ്ങളില്‍ പങ്കെടുക്കും.

നേരത്തെ കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് എന്‍.കെ പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കാനാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പിയില്‍ വോട്ട് മറിക്കലില്‍ എതിര്‍പ്പുള്ള വിഭാഗം മേക്ക് എ വിഷന്‍ എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2DmUbqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages