കൊളംബോ:ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമും റെഡി. ദിമുത് കരുണരത്നയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായിരുന്ന ലസിത് മലിംഗയ്ക്ക് പകരക്കാരനായാണ് കരുണരത്നയെ തിരഞ്ഞെടുത്തത്. അതേസമയം സീനിയർ താരങ്ങളായ എയ്ഞ്ചലോ മാത്യൂസും ലസിത് മലിംഗയും പതിനഞ്ചംഗ ടീമിലുണ്ട്. ലങ്കയ്ക്കായി 17 ഏകദിനങ്ങൾ മാത്രമാണ് മുപ്പതുകാരനായ കരുണരത്ന കളിച്ചത്. നാല് വർഷം മുമ്പ് കഴിഞ്ഞ ഏകദിന ലോകകപ്പിലായിരുന്നു കരുണരത്നയുടെ അവസാന ഏകദിനം. 17 ഏകദിനങ്ങളിൽ നിന്ന് 190 റൺസ് മാത്രമാണ് കരുണരത്നയുടെ സമ്പാദ്യം. എന്നാൽ ഈ അടുത്ത് ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയുടെ ചരിത്ര വിജയത്തിൽ നിർണായക സാന്നിധ്യമായാതാണ് കരുണരത്നയുടെ ക്യാപ്റ്റൻസിയിലേക്ക് നയിച്ചത്. ഈ പ്രകടനം ഐ.സി.സിയുടെ ഈ വർഷത്തെ ടെസ്റ്റ് ടീമിലും മുപ്പതുകാരന് ഇടം നേടിക്കൊടുത്തിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളിൽ ലസിത് മലിംഗക്ക് കീഴിൽ കളിച്ച ലങ്ക വൻ പരാജയമായിരുന്നു. ഏകദിനത്തിൽ 5-0ത്തിനും ട്വന്റി-20യിൽ 2-0ത്തിനുമായിരുന്നു തോൽവി. അവസാനം കളിച്ച 15 ഏകദിനങ്ങളിൽ ഒന്നിൽ മാത്രമാണ് ലങ്ക വിജയിച്ചത്. ഇതും കരുണരത്നയുടെ ക്യാപ്റ്റൻസിയിലേക്ക് നയിച്ചു. അവിശ്ക ഫെർണാണ്ടോ, ലാഹിരു തിരിമന്നെ, കുശാൽ പെരേര, കുശാൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ജെഫ്രി വാൻഡേഴ്സേ, തിസേര പെരേര, ഇസുറു ഉദാന, സുരംഗ ലക്മൽ, നുവാൻ പ്രദീപ്, ജീവൻ മെൻഡിസ്, മിലിന്ദ സിരിവർദ്ധന എന്നിവരാണ് മറ്റു ടീമംഗങ്ങൾ. Sri Lanka have named their #CWC19 squad! 🇱🇰 pic.twitter.com/TPXM4zNVwH — Cricket World Cup (@cricketworldcup) 18 April 2019 Content Highlights: ICC World Cup 2019 Sri LankaCricket Team
from mathrubhumi.latestnews.rssfeed http://bit.ly/2IFIPSf
via
IFTTT
No comments:
Post a Comment